KeralaNEWS

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നേടി എല്‍.ഡി.എഫ്

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ പത്ത് സീറ്റിൽ എൽഡിഎഫിന് വിജയം. എട്ട് വാർഡുകൾ യുഡിഎഫ് നേടി. ഒരു സീറ്റ് ബിജെപി നിലനിർത്തി. 20 വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്

തൃത്താല കുമ്പിടി, പാലമേൽ എരുമക്കുഴി, കാണക്കാരി, കുറുമുള്ളൂർ, രാജകുമാരി കുമ്പപ്പാറ, കോണ്ടാഴി മൂത്തേപ്പടി. തിക്കോടി പള്ളിക്കര സൗത്ത്, കുമ്പള പെർവാട്, മലപ്പുറം മൂന്നാംപടി, കാഞ്ഞങ്ങാട് തോയമ്മൽ വാർഡുകളിലാണ് എൽഡിഎഫ് വിജയിച്ചത്

Signature-ad

തിരൂരങ്ങാടി പാറക്കടവ്, ചവറ കൊറ്റങ്ങുളങ്ങര, വണ്ടൻമേട് അച്ചൻകാനം, ബദിയടുക്ക പട്ടാജെ, പള്ളിക്കര പാലപ്പുഴ, ആലുവ പുളിഞ്ചുവട്. മഞ്ചേരി കിഴക്കേത്തല, മലപ്പുറം അത്തവനാട് വാർഡുകളിലാണ് യു.ഡിഎഫ് വിജയം നേടിയത്.

മലപ്പുറം നഗരസഭയിലെ ഒന്നാം വാര്‍ഡ്, കോട്ടയം കുറുമുള്ളൂരിലെ പതിമൂന്നാം വാര്‍ഡ്, തിക്കോടി പഞ്ചായത്തിലെ പള്ളിക്കര സൗത്ത്, മലപ്പുറം നഗരസഭ ഒന്നാം വാര്‍ഡ് എന്നിവ എല്‍ഡിഎഫ് നിലനിര്‍ത്തി. കള്ളാര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ എല്‍ഡിഎഫിന്റെ സ്വതന്ത്ര്യ വിജയിച്ചു.

വണ്ടന്മേട് ഗ്രാമപഞ്ചായത്ത് 11-വാർഡിൽ. യുഡിഎഫ് സ്ഥാനാർഥി സൂസൻ ജേക്കബ് ചിറയിൽ (കൊച്ചുമോൾ കുഴികണ്ടത്തിൽ )
141 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു എൽഡിഎഫിൽ നിന്നും യുഡിഎഫ് സീറ്റ് പിടിച്ചെടുത്തു. കൊല്ലം കുറ്റന്‍കുളങ്ങര വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ബദിയടുക്കയിലെ പതിനാലാം വാര്‍ഡ് യുഡിഎഫ് ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തു. ആലുവ നഗരസഭയിലെ 22ാം വാര്‍ഡിലും യുഡിഎഫ് വിജയിച്ചു. രാജകുമാരി പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയക്കൊടി പാറിച്ചു. കാസര്‍കോട് പള്ളിപ്പുഴ 19ാം വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു. കൊല്ലം ആലുംമൂട് വാര്‍ഡ് ബിജെപി നിലനിര്‍ത്തി.

കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട്ടും, കുമ്പളയിലും കളളാറിലും എൽഡി എഫും,പള്ളിക്കരയിലും ബദിയഡുക്കയിലും യുഡിഎഫും വിജയിച്ചു.
കാഞ്ഞങ്ങാട് നഗരഭയിലെ വാർഡ് 11 തോയമ്മലിൽ എൽഡിഎഫ് സ്ഥാനാർഥി എൻ ഇന്ദിര 464 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.യു ഡി എഫിലെ നാരായണിക്ക് 237 വോട്ടും ബി ജെ പിയിലെ എം. എ.രോഷ്മക്ക് 72 വോട്ടും കിട്ടി.എൽഡിഎഫിലെ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി. ജാനകിക്കുട്ടിയുടെ മരണത്തെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.കള്ളാര്‍ പഞ്ചായത്ത് 2-ാം വാര്‍ഡിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി സണ്ണി അബ്രഹാം വിജയിച്ചു.
കുമ്പള പഞ്ചായത്ത് 14-ാം വാര്‍ഡ് പെര്‍വാഡിൽ  എൽഡിഎഫ് സ്ഥാനാർഥി എസ് അനിൽകുമാർ വിജയിച്ചു.

പള്ളിക്കര പഞ്ചായത്തിലെ പത്തൊൻപതാം വാർഡിൽ യുഡിഎഫിലെ സമീറ അബാസ് വിജയിച്ചു.831 വോട്ടുകൾ നേടിയാണ് സമീറ ജയിച്ചത്.ബി ജെ പി സ്ഥാനാർത്ഥി ഷൈലജ 12 വോട്ടുകളും സ്വതന്ത്ര സ്ഥാനാർത്ഥി റഷീദ 235 വോട്ടുകളുമാണ് നേടിയത്.ബദിയടുക്ക പഞ്ചായത്ത് 14-ാം വാര്‍ഡ് പട്ടാജെയിൽ യുഡിഎഫ് സ്ഥാനാർഥി കെ. ശ്യാമപ്രസാദ് വിജയിച്ചു. ബിജെപിയുടെ 35 വർഷത്തെ കുത്തക തകർത്താണ് 38 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാത്ഥി വിജയിച്ചത്.

Back to top button
error: