മുംബൈ : രാജ്യത്ത് ചരക്ക് നീക്കം വേഗത്തിലാക്കാൻ റയിൽവേയുടെ പുതിയ കോറിഡോർ വരുന്നു.ദാദ്രി-മുംബൈ റൂട്ടിലാണ് ഇത്.
Western Dedicated Freight Corridor ( WDFC) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ്.പ്രോജക്റ്റ് എസ്റ്റിമേഷൻ കോസ്റ്റ് 50,000 കോടി രൂപയാണ്.
ഉത്തരപ്രദേശ് ദാദ്രിയിൽ നിന്നും തുടങ്ങി മഹാരാഷ്ട്രയിലെ ജവഹർലാൽ പോർട്ട് വരെ 1500 കിലോമീറ്ററാണ് നീളം.
ഡബിൾ ഡക്കർ ഗുഡ്‌സ് ട്രെയിനുകൾ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ ചരക്ക് നീക്കം നടത്തുന്ന തരത്തിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.
5 ട്രില്യൺ എക്കൊണോമി എന്ന ഇന്ത്യയുടെ സ്വപ്നത്തിന് വളരെ പ്രധാന പങ്കുവഹിക്കാൻ ഈ കോറിഡോറിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.അടുത്ത വർഷം (2023) പൂർത്തീകരിക്ക വിധത്തിലാണ് ഇതിന്റെ നിർമ്മാണം.