CrimeNEWS

വ്യാജവാറ്റ്: പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച 300 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു

കോഴിക്കോട്: പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച വാഷ് എക്‌സൈസ് പിടികൂടി നശിപ്പിച്ചു. സംഭവത്തിലെ പ്രതിയാരാണെന്ന് വ്യക്തമല്ല. താമരശ്ശേരി എക്‌സൈസ് റെയ്ഞ്ച് പാര്‍ട്ടി താമരശ്ശേരി താലൂക്കിലെ കട്ടിപ്പാറ ചമല്‍ പൂവന്‍മല റോഡ് അവസാനിക്കുന്ന നീര്‍ച്ചാലിലുള്ള പാറക്കൂട്ടങ്ങള്‍ക്കു സമീപത്താണ് 300 ലിറ്റര്‍ എക്‌സൈസ് സംഘം കണ്ടെത്തിയത്. വലിയ പ്ലാസ്റ്റിക് പാത്രത്തില്‍ സൂക്ഷിച്ചിരുന്ന വാഷ് എക്‌സൈസ് സംഘം ഒഴുക്കി നശിപ്പിച്ചു.

കോഴിക്കോട് ജില്ലയില്‍ വീണ്ടും വ്യാജവാറ്റ് സജീവമാകുന്നെന്ന സൂചനയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെടുത്തത്. താമരശ്ശേരി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.കെ. വസന്തനും പാര്‍ട്ടിയും ചേര്‍ന്നാണ് വാഷ് കണ്ടെത്തിയത്.

Signature-ad

കേസ് റിക്കാര്‍ഡുകളും സാമ്പിള്‍ബോട്ടിലും, തൊണ്ടിമുതലും താമരശ്ശേരി എക്‌സൈസ് റെയ്ഞ്ചില്‍ ഹാജരാക്കിയിട്ടുണ്ട്. എക്‌സൈസ് പാര്‍ട്ടിയില്‍ സിഇഒ പ്രസാദ് .കെ, നൗഷീര്‍; റബിന്‍ ആര്‍.ജി, ഡബ്‌ള്യു.സിഇഒ ഷിംല, ഡ്രൈവര്‍ കൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു.

Back to top button
error: