NEWS

കപ്പയും ബീഫും തട്ട് ദോശയും;കൊതിയൂറും രുചികളുമായി കണ്‍സ്യൂമര്‍ഫെഡിന്‍റെ ന്യായവില കോഫി ഹൗസ്

തിരുവനന്തപുരം : കണ്‍സ്യൂമര്‍ഫെഡിന്‍റെ ന്യായവില കോഫി ഹൗസ് സൂപ്പര്‍ ഹിറ്റ്. സെക്രട്ടേറിയറ്റിനു സമീപം സ്റ്റാച്യുവിലെ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റിനോട് ചേര്‍ന്ന് ഒരു മാസം മുൻപ് ആരംഭിച്ച സംരംഭം പ്രതിദിനം പതിനായിരം രൂപയിലേറെ വിറ്റുവരവുമായാണ് മുന്നേറുന്നത്.

കപ്പയും ബീഫും തട്ടുദോശയും പുഴുങ്ങിയ മുട്ടയും, ചായയും കടികളും എല്ലാം ഉള്ള ഈ കൊച്ചുകടയില്‍ എത്തുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബങ്ങള്‍ അടക്കമുള്ള സ്ഥിരം ‘കസ്റ്റമേഴ്‌സ്’ ദിവസവും ഇവിടെ പാഴ്‌സല്‍ വാങ്ങാനെത്തുന്നുമുണ്ട്.

 

Signature-ad

 

രാവിലെ ചായയും കടികളും തയ്യാറാക്കുന്നതിനൊപ്പം തന്നെ ഒരു വശത്ത് കപ്പയും ബീഫും തയ്യാറാക്കാനാരംഭിക്കും.ഉച്ചയ്ക്കു മുൻപ് അവ പായ്ക്ക്‌ ചെയ്ത് വിതരണവും തുടങ്ങും.വൈകുന്നേരത്തോടെ ഈ കൗണ്ടര്‍ ദോശയും ഓംലറ്റുമൊക്കെ കിട്ടുന്ന നാടന്‍ തട്ടുകടയായി രൂപം മാറും.രണ്ടു ഷിഫ്റ്റായിട്ടാണ് ഇവിടെ തൊഴിലാളികൾ ജോലിചെയ്യുന്നത്.

Back to top button
error: