ഇടുക്കി: കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ലെന്ന് എസ്‌എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി.
ചില മതങ്ങളില്‍പെട്ടവര്‍ നിര്‍ബന്ധിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുണ്ട്. ഒരു വിഭാഗത്തില്‍ പെട്ടവര്‍ മാത്രം അല്ല ഇത്തരം പ്രവര്‍ത്തനം നടത്തുന്നത്. ഓരോരുത്തരേയും അവരവരുടെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാനാണ് വിടേണ്ടതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ലൗ ജിഹാദ് അംഗീകരിക്കാനാവില്ല, ലൗ ജിഹാദ് ഉണ്ടെന്ന് ആദ്യം പറഞ്ഞത് എസ് എന്‍ഡിപിയാണെന്നും തുഷാര്‍ പറഞ്ഞു. ഇടുക്കി എന്‍ ആര്‍ സിറ്റിയില്‍ സംഘടിപ്പിച്ച ശ്രീനാരായണ ധര്‍മ്മ വിചാര യജ്ഞത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ പരാമർശം.