TRENDING

24 മണിക്കൂറിനിടെ 83,809 കോവിഡ് രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. രോഗമുക്തി നിരക്കിനൊപ്പം തന്നെ വര്‍ധിക്കുന്ന രോഗികളുടെ എണ്ണവും വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ 83,809 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതരുടെ എണ്ണം 49.30 ലക്ഷമായി.

അതേസമയം, 24 മണിക്കൂറിനിടെ 1054 പേര്‍ കൊറോണവൈറസ് ബാധിച്ച് മരിക്കുകയുമുണ്ടായി. ഇതോടെ ആകെ കോവിഡ് മരണങ്ങള്‍ 80,766 ആയി. 9.90 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 38.59 ലക്ഷം പേര്‍ രോഗമുക്തരായി.

Signature-ad

ആഗോള തലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്ത് ഇന്ത്യയാണ്. മാത്രമല്ല കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണവും മരണവും ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഇന്ത്യയിലാണ്.

Back to top button
error: