TRENDING

കൊറോണ വൈറസിന്റെ ഹൈ പവര്‍ മൈക്രോസ്‌കോപിക് ദൃശ്യങ്ങള്‍

ലോകമെമ്പാടും പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസിനെ തുരത്താന്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അപ്പോഴിതാ കൊറോണ വൈറസിന്റെ ഹൈ പവര്‍ മൈക്രോസ്‌കോപിക് ദൃശ്യങ്ങള്‍ ഇതാദ്യമായി ശാസ്ത്രജ്ഞര്‍ പുറത്തു വിട്ടിരിക്കുകയാണ്.

നോര്‍ത്ത് കരോലിന സര്‍വകലാശാല ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് ഹൈ പവര്‍ സ്‌കാനിങ്ങ് ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പിയിലൂടെ ലാബില്‍ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ലാബില്‍ സൃഷ്ടിച്ച ശ്വാസകോശ നാള കോശങ്ങളിലേക്ക് നോവല്‍ കൊറോണ വൈറസ് കുത്തി വച്ച ശേഷം അവയ്ക്കുണ്ടാകുന്ന മാറ്റങ്ങള്‍ 96 മണിക്കൂര്‍ നിരീക്ഷിച്ചാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

Signature-ad

ശ്വാസകോശ കോശങ്ങളില്‍ വൈറസിന്റെ തീവ്ര വ്യാപനവും അതിന്റെ വേഗവും അടയാളപ്പെടുത്തുന്നതാണ് ഈ ദൃശ്യങ്ങള്‍. വൈറസിന്റെ വ്യാപനത്തെ കാണിച്ച് തരുന്നതാണ് ദൃശ്യങ്ങള്‍. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് ഈ ഹൈ പവര്‍ മൈക്രോസ്‌കോപിക് ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ചത്.

Back to top button
error: