കോട്ടയം തിരുവാതുക്കലില്‍നിന്ന് ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു; കുമാരനല്ലൂര്‍ സ്വദേശിയായ സ്ഥിരം മോഷ്ടാവ് അറസ്റ്റില്‍
കോട്ടയം: തിരുവാതുക്കലില്‍ നിന്നും ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ കുമാരനല്ലൂര്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥിരം മോഷ്ടാവായ പ്രതിയെ സിസിടിവി ക്യാമറയുടെ അടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കുമാരനല്ലൂര്‍ മള്ളൂശേറി പാറയ്ക്കല്‍ വീട്ടില്‍ പി.എ സലിമി(41)നെയാണ് കോട്ടയം വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവാതുക്കലിലെ കെട്ടിട നിര്‍മ്മാണ സൈറ്റില്‍ എത്തിയ പ്രതി, ഇവിടെ ജോലി ചെയ്യുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയായിരുന്നു. ഇതിനു ശേഷം ഇവിടെ നിന്നും പ്രതിരക്ഷപെടുകയും ചെയ്തു. ഇതേ തുടര്‍ന്നു പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.
പ്രാഥമിക പരിശോധനയിലാണ് സിസിടിവിയില്‍ നിന്നും പ്രതിയുടെ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന്, പോലീസ് ഈ ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ സലിമിനെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന്, ഇയാള്‍ ഒളിവില്‍ കഴിയുന്ന കേന്ദ്രത്തെപ്പറ്റി ജില്ലാ പോലീസ് മേധാവി ഡി.ശില്പയ്ക്കു രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്നു, ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റെയും സ്റ്റേഷന് ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ അനൂപ് കൃഷ്ണയുടെയും നേതൃത്വത്തില്‍ അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്നു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു