ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും എപ്പോഴും വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് പല്ലിലെ മഞ്ഞ നിറം. ഇത് മാറിക്കിട്ടുന്നതിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തിരയുന്നവര്‍ ചില്ലറയല്ല. കാരണം മഞ്ഞ നിറത്തിലുള്ള പല്ലുകള്‍ പല വിധത്തിലുള്ള പ്രതിസന്ധികളാണ് നമ്മളില്‍ ഉണ്ടാക്കുന്നത്. ആത്മവിശ്വാസം ഇല്ലാതാക്കുന്ന അവസ്ഥയിലാണ് പലപ്പോഴും ഇത്തരം പ്രശ്‌നത്തെ നാം സീരിയസ് ആയി കാണുന്നത്. ദന്ത ഡോക്ടറെ സമീപിക്കുന്നതിന് മുന്‍പ് നമുക്ക് ചില കാര്യങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യാം. ഇത് പല്ലിന്റെ മഞ്ഞ നിറം പൂര്‍ണമായി മാറ്റുന്നു.
പല്ലിന്റെ മഞ്ഞ നിറം പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പല്ല് തേച്ച് തന്നെയാണ് ഇതിലൂടെ മഞ്ഞ നിറത്തെ ഇല്ലാതാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗം ഉപയോഗിച്ച് പല വിധത്തില്‍ നമുക്ക് പല്ലിലെ കറയും കളഞ്ഞ് മഞ്ഞ നിറത്തെ ഇല്ലാതാക്കാം.ഭക്ഷണാവശിഷ്ടങ്ങള്‍ പല്ലില്‍ കൂടുതല്‍ സമയം ഇരുന്നാലും വായ വൃത്തിയാക്കാത്തതും പലപ്പോഴും ഇത്തരം പ്രതിസന്ധികളെ രൂക്ഷമാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
പല്ലിലെ നിറത്തിന് സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍പ്പൊടി. ഇത് കൊണ്ട് നമുക്ക് പല്ലിലെ മഞ്ഞപ്പിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാം. അല്‍പം മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങ നീരും ഉപ്പും മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് കൊണ്ട് രാവിലേയും വൈകിട്ടും പല്ല് തേക്കുക. ഇത് പല വിധത്തില്‍ പല്ലിലെ മഞ്ഞ നിറത്തെ ഒരു രാത്രി കൊണ്ട് തന്നെ മാറ്റുന്നു. പല്ലിന് തിളക്കം നല്‍കാന്‍ ഉത്തമമാണ് മഞ്ഞള്‍പ്പൊടിയും നാരങ്ങ നീരും.
പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉപ്പ്. ഉപ്പും ബേക്കിംഗ് സോഡയും മിക്സ് ചെയ്ത് പല്ല് തേക്കുന്നത് എന്തുകൊണ്ടും മഞ്ഞപ്പല്ലെന്ന പ്രശ്നത്തെ നമുക്ക ഇല്ലാതാക്കാം. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു.
ദന്തസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് പഴത്തിന്റെ തൊലി. പഴത്തിന്റെ തൊലിയും പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. ഏത് മഞ്ഞപ്പല്ലിനേയും നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാന്‍ സഹായിക്കുന്നു പഴത്തൊലി. ഇതിലടങ്ങിയിട്ടുള്ള മിനറല്‍സും മഗ്‌നീഷ്യവും പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് പല്ലിന് വെളുപ്പ് നിറം നല്‍കുന്നതിന് സഹായിക്കുന്നു. മൂന്ന് തവണയെങ്കിലും ഇത് ഉപയോഗിച്ച് നോക്കൂ. പെട്ടെന്ന് തന്നെ നമുക്ക് പരിഹാരം കാണാം.
ബേക്കിങ് സോഡയില്‍ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്ത് പല്ലില്‍ തേക്കാം. കുറച്ചുസമയം കഴിഞ്ഞ് കഴുകികളയാം. ഇതും മഞ്ഞപ്പല്ലിനെ പെട്ടെന്ന് പരിഹാരം നല്‍കുന്ന ഒന്നാണ്. മാത്രമല്ല പല വിധത്തില്‍ ഇത് പല്ലിന്റെ ആരോഗ്യവും ഉറപ്പും സംരക്ഷിക്കുന്നു.
ധാരാളം ഗുണങ്ങളുള്ള ഒന്നാണ് ചെറുനാരങ്ങ. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പല്ലിന്റെ നിറവും മറ്റ് ദന്തപ്രശ്നങ്ങളും നിമിഷ നേരം കൊണ്ട് മാറാന്‍ സഹായിക്കുന്നു ചെറു നാരങ്ങ. രണ്ട് ദിവസം പല്ല് തേച്ച് നോക്കൂ ഇത് എല്ലാ വിധത്തിലും പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു.
മഞ്ഞപ്പല്ല് മാറ്റാന്‍ ആപ്പിള്‍ വിനീഗര്‍ സഹായിക്കും. ഇത് പല വിധത്തിലാണ് ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നത്. പല്ലിനെ മഞ്ഞ നിറത്തില്‍ നിന്ന് സംരക്ഷിക്കാന്‍ എന്തുകൊണ്ടും ഉത്തമമായിട്ടുള്ള ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍.
കറുവപ്പട്ട കൊണ്ട് പല്ലിലെ മഞ്ഞ നിറത്തെ നമുക്ക് ഇല്ലാതാക്കാം. ഇത് പൊടിച്ച് അല്‍പം ഉപ്പും മിക്സ് ചെയ്ത് തേക്കുക. എല്ലാ വിധത്തിലും ഇത് പല്ലിലെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. മാത്രമല്ല പല്ലിന്റെ ആരോഗ്യത്തിന് രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യമില്ല എന്നതും കാര്യം.