കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനാ കേസില്‍ ഉള്‍പ്പെട്ടെ വി.ഐ.പിയെ തിരിച്ചറിഞ്ഞു.ദിലീപിന്റെ സുഹൃത്ത് ശരത് ആണ് പൊലീസ് അന്വേഷിക്കുന്ന വി.ഐ.പി.സംവിധായകന് ബാലചന്ദ്രകുമാര്‍ ശരത്തിന്റെ ശബ്ദം തിരിച്ചറിഞ്ഞതോടെ കൊച്ചിയിലുള്ള ശരത്തിന്റെ ഫ്ലാറ്റില്‍ ഇപ്പോൾ ക്രൈംബ്രാഞ്ച് പരിശോധന നടന്നുവരികയാണ്.
കൊച്ചിയിലെ സൂര്യ ഹോട്ടല്‍ ഉടമയാണ് ശരത്.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണമുയര്‍ന്ന ഇയാളെ വി.ഐ.പിയെന്ന് വിശേഷിപ്പിച്ചാണ് ആറാം പ്രതിയാക്കി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.സൂചനകളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സംഘം ബാലചന്ദ്രകുമാറിനെ രാഷ്ട്രീയ, വ്യവസായ രംഗത്തുള്ള ആറുപേരുടെ ചിത്രങ്ങള്‍ കാണിച്ചിരുന്നു.അതില്‍ ഒരു ചിത്രം കണ്ട് സംശയം തോന്നിയ ബാലചന്ദ്രകുമാര്‍ വിവരം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതോടെയാണ് പോലീസ് ഇയാളെ തിരിച്ചറിഞ്ഞത്.