മണി പ്ലാന്റ് പോലെ തോന്നിക്കുന്ന ഒരു ഔഷധ സസ്യമാണ് ആന മകുടം. തറയിൽ വളർത്തുമ്പോൾ ഒരു കൈപ്പത്തിയുടെ വലിപ്പം മാത്രമേ ഇതിന് ഉണ്ടാകത്തുള്ളൂ, എന്നാൽ മരത്തിലോ ചുവരിലോ പിടിപ്പിച്ചാൽ വളർന്നു വളർന്നു ആനയുടെ ചെവിയുടെ വലിപ്പത്തിൽ വളരും അതിനാൽ ഇതിനെ ആന മകുടം എന്നു പറഞ്ഞു വരുന്നു,.ശരീരത്തിലെ നീർ വീക്കം മാറുന്നതിനു ഉപയോഗിക്കുന്ന നീർമുള്ളി കഷായം, ഞെരിഞ്ഞിൽ കഷായം, നീർപ്പാണ്ട് കഷായം, ചെമ്മരിക്കിഴങ് കഷായം ഭസ്മ കഞ്ഞി, തുടങ്ങിയവയിലെ പ്രധാന ചേരുവയാണ് ആനമകുടം.
മരങ്ങളിൽ പറ്റി പിടിച്ചാൽ ഭാവിയിൽ മരം തന്നെ ഉണങ്ങി പോകാം. ഏതു മരത്തിലാണോ ഒട്ടുന്നതു ആ മരത്തിന്റെ ഗുണ വിശേഷം ആന മകുടത്തിൽ ഉണ്ടാകും.ചില മരങ്ങളുടെ സത്തുക്കളെ ഈ ചെടി അപ്പാടെ വലിച്ചെടുക്കും.അതിനാൽ ഇതിനെ “ഒട്ടുണ്ണി “എന്നും ചില സ്ഥലങ്ങളിൽ അറിയപ്പെടുന്നു.