രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,317 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,906 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,42,01,966 ആയി. രോഗമുക്തി നിരക്ക് 98.40 ആണ്. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.51 ശതമാനം മാത്രമാണ്. കഴിഞ്ഞ 79 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 38 ദിവസമായി ഒരു ശതമാനത്തിൽ താഴെ, 0.58%. ആകെ നടത്തിയത് 66.74 കോടി പരിശോധനകൾ, ഇതുവരെ 138.96 കോടി ഡോസ് വാക്സീൻ നൽകി.
അതേസമയം, രാജ്യത്ത് ഒമിക്രോൺ കേസുകൾ 213 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡൽഹിയിലും മഹാരാഷ്ട്രയിലുമാണ് കൂടുതൽ കേസുകൾ. ഇന്നലെ മഹാരാഷ്ട്രയിൽ മാത്രം 11 കേസുകളാണ് റജിസ്റ്റർ ചെയ്തതത്. ഇതോടെ മഹാരാഷ്ട്രയിൽ ഒമിക്രോൺ വകഭേദം ബാധിച്ചവരുടെ ആകെ എണ്ണം 54 ആയി.