ആലുവ: സാമ്പത്തിക ബാധ്യതയെ തുടർന്ന് ഒരു ആത്മഹത്യ കൂടി.ആലുവയിലെ വസ്ത്രവ്യാപാര സ്ഥാപന ഉടമയാണ് ഇന്നലെ ഉച്ചയ്ക്ക് സ്വന്തം സ്ഥാപനത്തിൽ വച്ച് ജീവനൊടുക്കിയത്.
ആലുവ റെയിൽ റോഡിലെ ഹസ്നാസ് ടെക്സ്റ്റൽസ് ഉടമ കൊടികുത്തുമല മണ്ണാറവീട്ടിൽ സാജിദ്(49) ആണ് സ്ഥാപനത്തിന്റെ മൂന്നാംനിലയിലുള്ള മുറിയിൽ കയറി ആത്മഹത്യ ചെയ്തത്.