Breaking NewsIndiaLead NewsNEWS

ഫോണിൽ സംസാരിച്ച് നടക്കവെ പാർലമെന്റ് കവാടത്തിൽ കാൽ വഴുതി വീണ് കാലിനു പൊട്ടൽ, വീൽചെയറിൽ പാർലമെന്റ് സമ്മേളനത്തിനെത്തി തരൂർ- വീഡിയോ

ന്യൂഡൽഹി: ഫോണിൽ സംസാരിച്ചുകൊണ്ടു നീങ്ങവേ പാർലമെന്റ് കവാടത്തിൽ കാൽ വഴുതി വീണതിനെത്തുടർന്ന് ശശി തരൂർ എം.പിക്ക് പരുക്ക്. പടിയിൽ അടിച്ചുവീണ തരൂരിന് പരിശോധനയിൽ വലതുകാലിലെ എല്ലിന് ഒടിവുണ്ടായതായി സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

പാർലമെന്റ് നടപടികൾക്കായെത്തിയ തരൂർ, പ്രതിഷേധങ്ങൾക്കിടയിലൂടെ ഫോണിൽ സംസാരിച്ച് നടക്കുമ്പോഴാണ് പടികളിൽ കാൽ തെന്നി വീണത്. വീഴ്ചയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അപകടത്തിന് പിന്നാലെ നടത്തിയ വിശദമായ പരിശോധനയിലാണ് കാലിന് ഒടിവുണ്ടെന്ന് കണ്ടെത്തിയത്.

Signature-ad

അതേസമയം പരുക്കേറ്റെങ്കിലും തന്റെ പാർലമെന്ററി പ്രവർത്തനങ്ങൾ മുടങ്ങില്ലെന്ന് ശശി തരൂർ അറിയിച്ചിരുന്നു. വരും ദിവസങ്ങളിൽ വീൽചെയറിൽ പാർലമെന്റിലെത്തുമെന്നും ഔദ്യോഗിക കൃത്യനിർവഹണത്തിൽ സജീവമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണി അദ്ദേഹം വീൽചെയറിൽ പാർലമെന്റിലെത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: