മത മേലധ്യക്ഷന്മാരുടെയും സമുദായ നേതാക്കളുടെയും സമ്മർദങ്ങളെ ഭയക്കാതിരുന്ന അപൂർവം നോതാക്കളിൽ ഒരാൾ.
ലാഭ- നഷ്ടങ്ങൾ നോക്കാതെ എക്കാലവും പരിസ്ഥിതി രാഷ്ട്രീയത്തിനൊപ്പം നിന്നയാൾ.
ജനങ്ങളുമായി ഹൃദ്യമായ ബന്ധം കാത്തുസൂക്ഷിച്ചയാൾ.
കോൺഗ്രസിലെ പ്രോഗ്രസീവായ ചുരുക്കം നേതാക്കളിൽ ഒരാൾ.
സംഘർഷഭരിതമായ കേരള രാഷ്ട്രീയത്തിലൂടെ നിർഭയം നടന്ന പി.ടി.ക്ക് വിട…
തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ വച്ച് രാവിലെ 10.10-ഓടെയായിരുന്നു പിടി തോമസിൻ്റെ മരണം. അർബുദരോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്നു.കെപിസിസി വർക്കിംഗ് പ്രസിഡൻ്റും തൃക്കാക്കര എംഎൽഎയുമായിരുന്നു.