KeralaNEWS

കുമരകത്തിന്റെ തലവര മാറ്റിയ അടൽ ബിഹാരി വാജ്പേയിയുടെ സന്ദർശനം

കോട്ടയം:ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്‌ ഇന്ന് കുമരകം.സ്വദേശികളും വിദേശികളും ഉൾപ്പടെ ലക്ഷക്കണക്കിന് ആളുകളാണ് പ്രതിവർഷം ഇവിടെ എത്തുന്നത്.പക്ഷെ രണ്ടു പതിറ്റാണ്ടിന് മുമ്പ് കുമരകം ഇന്നത്തെപ്പോല
 പ്രശസ്തമായിരുന്നില്ല.കുമരകത്തിന്റെ തലവര മാറ്റിയത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ കുമരകം സന്ദർശനമാണ്.1924 ലെ ക്രിസ്തുമസ് ദിനത്തിൽ ജനിച്ച വാജ്പേയി വർഷങ്ങൾക്കു ശേഷം മറ്റൊരു ക്രിസ്തുമസ് അവധിക്കാലം ആഘോഷിക്കാനായാണ് കുമരകത്ത് എത്തുന്നത്.
 പ്രധാനമന്ത്രിയായിരുന്ന വാജ്പേയിയുടെ ആ കുമരകം സന്ദർശനത്തിനു 21 വർഷം പൂർത്തിയാകുന്നു.2000 ഡിസംബർ 25-ന് കുമരകത്ത് എത്തിയ വാജ്പേയി 2001 ജനുവരി ഒന്നിനാണ് തിരികെ മടങ്ങിയത്.വാജ്പേയിയുടെ സന്ദർശനത്തോടെയാണു കുമരകം ഇന്നു കാണുന്ന രീതിയിൽ ഒരു രാജ്യാന്തര ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയിൽ വളർന്നത്.കുമരകത്തിന്റെ പ്രകൃതി ഭംഗിയായിരുന്നു വാജ്പേയിയെ ഇവിടേക്ക് ആകർഷിച്ചത്.
അന്ന് അവിടെ ആകെയുണ്ടായിരുന്നത് കെടിഡിസിയുടെ കൈവശമുണ്ടായിരുന്ന ഒരു ബംഗ്ലാവ് മാത്രമാണ്.കുമരകത്തെ വിനോദസഞ്ചാര സാധ്യത കണ്ട് താജ് ഗ്രൂപ്പ് പിന്നീട് ഇത് ഏറ്റെടുത്തു.ഇന്ന്  ഡീലക്സ്, ഫൈവ് സ്റ്റാർ ഉൾപ്പെടെ വലുതും ചെറുതുമായി 35 ഹോട്ടലുകളും അതിന്റെ ഇരട്ടി റിസോർട്ടുകളും ഇവിടെയുണ്ട്. അതേപോലെ പത്തിൽ താഴെ ഹൗസ്ബോട്ടുകൾ  ഉണ്ടായിരുന്ന കുമരകത്ത് ഒരു മുറി മുതൽ 7 മുറികൾ വരെയുള്ള 110 ഹൗസ് ബോട്ടുകൾ ഇന്നുണ്ട്.രാജ്യാന്തരത്തിലുള്ള പല അവാർഡുകളും പിന്നീട് കുമരകത്തെ തേടി എത്തി.

Back to top button
error: