കണ്ണൂര്‍:ബലൂൺ വിൽപ്പനക്കാരിയായ നാടോടി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ രാജസ്ഥാന് കോട്ട സ്വദേശിയായ യുവാവിനെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തു. കണ്ണൂരില്‍നിന്ന് പൊലീസ് സംഘം രാജസ്ഥാനിലെത്തിയാണ് പ്രതിയെ പിടികൂടിയത്. രാജസ്ഥാന് കോട്ട സ്വദേശിയായ വിക്കി ബ്യാരിയാണ് (25) അറസ്റ്റിലായത്. സംഭവത്തിൽ വിക്കിയുടെ സഹോദരി കാജോളിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കണ്ണൂര്‍ നഗരത്തിലുള്‍പ്പെടെ ബലൂണ്‍ വില്പന നടത്തുകയായിരുന്ന വിക്കിബ്യാരി, സഹോദരി കാജോളിെൻറ സഹായത്തോടെയാണ് മറ്റൊരു രാജസ്ഥാന് സംഘത്തിലെ ബലൂണ്‍ വിൽപ്പനക്കാരിയായ 16കാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.ഇതിനുശേഷം ഇയാള്‍ രാജസ്ഥാനിലേക്ക് രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. പെണ്‍കുട്ടി ഇപ്പോള്‍ ബാലിക സദനത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.