NEWS

കടുവ ഇന്ത്യയുടെ ദേശീയ മൃഗമായിട്ട് 49 വർഷങ്ങൾ

ഏറ്റവും കൂടുതൽ കടുവകളുള്ള സംസ്ഥാനം മദ്ധ്യപ്രദേശാണ്. 526 കടുവകളുണ്ട് ഇവിടെ. കർണാടകയും ഉത്തരാഖണ്ഡും തൊട്ടുപിന്നിലുണ്ട്.
എങ്കിലും രാജ്യത്തെ എറ്റവും മികച്ച കടുവ സങ്കേതം എന്ന ബഹുമതി നമ്മുടെ പെരിയാറിനാണ്. രാജ്യത്ത് ആകെ 2,967 ലധികം കടുവകളുണ്ട് ഇപ്പോൾ

കടുവയെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിച്ചത് 1972 നവംബർ 18 നാണ്. അതിനു മുമ്പുവരെ ഇന്ത്യയുടെ ദേശീയ മൃഗമെന്ന പദവി അലങ്കരിച്ചിരുന്നത് സിംഹമായിരുന്നു.
ലോകത്തിൽ ആകെയുള്ള കടുവകളുടെ എണ്ണം എടുത്താൽ അതിന്റെ പകുതിയോളം ഭാരതത്തിലാണ് എന്നതായിരുന്നു ഇതിന് കാരണം. കടുവകളെ ദൈവമായി കണ്ട് ആരാധിക്കുന്നവരും ഇന്ത്യയിൽ കുറവല്ലായിരുന്നു.

Signature-ad

മദ്ധ്യപ്രദേശിലെ ഗോണ്ട്, മേഘാലയയിലെ ഗാരോ, ദക്ഷിണ കന്നഡയിലെ തുളുനാട്, സോളിംഗ, എന്നീ ഗോത്രങ്ങളാണ് പ്രധാനമായും കടുവകളെ ആരാധിക്കുന്നത്. ഇവർക്ക് പുറമേ ഗോവ, തമിഴ്നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഗോത്രവിഭാഗങ്ങളും കടുവകളെ ദൈവമായി ആരാധിക്കുന്നുണ്ട്. കാടിനെയും ജന്തുജാലങ്ങളെയും വേറിട്ടു കാണാൻ സാധിക്കില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ഇവരിൽ മൃഗങ്ങളോട് പ്രത്യേകിച്ച്, കടുവകളോടുള്ള ആരാധന ഉണ്ടായതെന്ന് പറയപ്പെടുന്നു.

ഇന്ത്യയുടെ ദേശീയ മൃഗമായി കടുവയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത് നവംബർ 18 ന് ആണെങ്കിലും രാജ്യാന്തര കടുവ ദിനം ജൂലൈ 29 നാണ്. കടുവയുടെ ഉപവംശമായ ബംഗാൾ കടുവയാണ് ഇന്ത്യയുടെ ദേശീയ മൃഗം.

മദ്ധ്യപ്രദേശാണ് ഏറ്റവും കൂടുതൽ കടുവകളുള്ള സംസ്ഥാനം.526 കടുവകൾ ഇവിടെയുണ്ട്. തൊട്ടുപിന്നിൽ 524 കടുവകളോടെ കർണാടകയും 442 എണ്ണവുമായി ഉത്തരാഖണ്ഡും പിന്നിലുണ്ട്. 2014ൽ 1,400 കടുവകളായിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നതെങ്കിൽ 2019 ആയതോടെ അത് 2,967 ആയി ഉയർന്നു.
എങ്കിലും രാജ്യത്തെ എറ്റവും മികച്ച കടുവ സങ്കേതം എന്ന ബഹുമതി നമ്മുടെ പെരിയാറിനാണ്.
പെരിയാറിന് പുറമെ പറമ്പിക്കുളത്തും കേരളത്തിൻ്റെ പ്രവർത്തനങ്ങൾ മികച്ചതായി. രാജ്യത്തെ ഏറ്റവും മികച്ച കടുവ സംരക്ഷണ പ്രവർത്തനം നടത്തുന്ന സംസ്ഥാനം എന്ന ബഹുമതിയും കേരളത്തിനാണ് ലഭിച്ചത്. 2019 ൽ രാജ്യത്തെ 18 സംസ്ഥാനങ്ങളിലായി 50 കടുവാസങ്കേതങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളുടെ വിലയിരുത്തലിൽ 93.75 ശതമാനം നേട്ടം കൈവരിച്ചതിലൂടെയാണ് പെരിയാർ ഒന്നാമതെത്തിയത്. നാല് വർഷത്തിൽ ഒരിക്കലാണ് ഈ അവാർഡ് നൽകുന്നത്. കടുവ സംരക്ഷണം ഉൾപ്പടെ സങ്കേതങ്ങളിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നിശ്ചയിക്കുന്നത്.

സൈബീരിയയാണ് കടുവകളുടെ ജന്മദേശം. പാന്ഥറ ടൈഗ്രിസ് എന്നാണ് ശാസ്ത്രീയനാമം.

കടുവ ദേശീയ മൃഗമായിട്ടുള്ള രാജ്യങ്ങൾ

ഇന്ത്യ (റോയൽ ബംഗാൾ കടുവ),
ബംഗ്ലാദേശ് (റോയൽ ബംഗാൾ കടുവ),
മലേഷ്യ (മലയൻ കടുവ),
നേപ്പാൾ (റോയൽ ബംഗാൾ കടുവ),
വടക്കൻ കൊറിയ (സൈബീരിയൻ കടുവ), തെക്കൻ കൊറിയ (സൈബീരിയൻ കടുവ),
മുമ്പത്തെ നാസി ജർമ്മനി (കറുത്ത പരുന്തിനോടൊപ്പം),
മുൻ യു.എസ്.എസ്.ആർ (സൈബീരിയൻ കടുവ).

Back to top button
error: