കോട്ടയം നഗരസഭയിൽ യു.ഡി.എഫ് ഭരണം നിലനിർത്തി. തെരഞ്ഞെടുപ്പിൽ ബിൻസി സെബാസ്റ്റ്യന്‍ 22 വോട്ടും ഷീജ അനിലിന് 21 വോട്ടുകളും ലഭിച്ചു. ഇതോടെ ബിന്‍സി സെബാസ്റ്റ്യന്‍ വീണ്ടും ചെയര്‍പെഴ്സണായി. യു.ഡി.എഫിനെതിനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായാതോടെയാണ് നഗരസഭയില്‍ വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
കോട്ടയം നഗരസഭയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും 22 സീറ്റുകള്‍ വീതമാണ് ഉള്ളത്. കോൺഗ്രസ് വിമതയായി മത്സരിച്ചു ജയിച്ച ബിൻസി സെബാസ്റ്റ്യനെ അഞ്ചുവർഷം ചെയർപേഴ്സണ്‍ സ്ഥാനം വാഗ്ദാനം ചെയ്തു കൂടെക്കൂട്ടിയാണ് യു.ഡി.എഫ് 22ല്‍ എത്തിയത്. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ ഭരണം പിടിക്കുകയും ബിന്‍സി ചെയര്പെഴ്സണാവുകയുമായിരുന്നു.