വടക്കു ആൻഡമാൻ കടലിൽ ഉള്ള ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചു ശക്തമായ ന്യൂനമർദ്ദം ആകാൻ സാധ്യത. തുടർന്ന് പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു നവംബർ 18 ഓടെ മധ്യ പടിഞ്ഞാറ് -തെക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ എത്തി തെക്ക് ആന്ധ്രാ പ്രദേശ്- വടക്കു തമിഴ് നാട് തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത.
തെക്ക് കിഴക്കൻ അറബികടലിലെ ചക്രവാതചുഴിയും കർണാടക – തമിഴ്നാടിനു മുകളിൽ നിലനിന്നിരുന്ന ചക്രവാതചുഴിയും ഒരുമിച്ച് ചേർന്നു വടക്കൻ കേരളത്തിനും കർണാടകക്കും സമീപം മധ്യ കിഴക്കൻ-തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതചുഴിയായി നിലനിൽക്കുന്നു. അടുത്ത 24 മണിക്കൂറുനുള്ളിൽ ഇത് ഗോവ – മഹാരാഷ്ട്ര തീരത്ത് ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിക്കാൻ സാധ്യത.
മധ്യ കിഴക്കൻ-തെക്ക് കിഴക്കൻ അറബികടലിൽ നിന്ന് വടക്കൻ കേരളത്തിൽ കൂടി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ ന്യുന മർദ്ദ പാത്തി നിലനിൽക്കുന്നു.ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത് രണ്ടു ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട അതിശക്ത/ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.