Breaking NewsIndiaKeralaLead NewsLocalNEWSNewsthen Specialpolitics
കടകംപള്ളിക്കെതിരെ വിമര്‍ശനം ; കെ.ശ്രീകണ്ഠനെ സിപിഎം പുറത്താക്കി ; വിമതനായി മത്സരിക്കുമെന്ന് ശ്രീകണ്ഠന്

തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രന് എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി തിരുവനന്തപുരം നഗരസഭയില്‍ സിപിഎമ്മിന്റെ വിമത സ്ഥാനാര്‍ത്ഥിയായ കെ.ശ്രീകണ്ഠനെതിരെ പാര്‍ട്ടി നടപടി. ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായ ശ്രീകണ്ഠനെ സിപിഎം പുറത്താക്കി. ഉള്ളൂരില്‍ കെ ശ്രീകണ്ഠന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ശ്രീകണ്ഠന് കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം ഉയര്ത്തിന് പിന്നാലെയാണ് പാര്‍ട്ടി നടപടി. സിപിഎം ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായ ശ്രീകണ്ഠന്, ദേശാഭിമാനി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫാണ്. തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിക്കുമെന്ന് ശ്രീകണ്ഠന് വ്യക്തമാക്കി.






