Breaking NewsCrimeLead NewsNEWS

ഓണത്തിനിടയ്ക്ക് പൂട്ടകച്ചവടം! ആഘോഷത്തിനിടെ കോഴിക്കോട് കളക്ടറേറ്റില്‍ ജീവനക്കാരിക്കെതിരേ ലൈംഗികാതിക്രമം

കോഴിക്കോട്: ഓണാഘോഷ പരിപാടിക്കിടെ കളക്ടറേറ്റില്‍ ജീവനക്കാരിക്കുനേരേ ലൈംഗികാതിക്രമം. കുറ്റാരോപിതന് അനുകൂലമായി ഭരണാനുകൂല സംഘടനാ നേതാക്കളില്‍ ചിലര്‍ രംഗത്തെത്തി. വ്യാഴാഴ്ച കളക്ടര്‍കൂടി പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം.

കെ-സെക്ഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ജീവനക്കാരിയെ വരാന്തയില്‍വെച്ച് അപമാനിക്കുകയായിരുന്നു. സഹപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് അതിക്രമം നേരിട്ടത്. പകച്ചുപോയ യുവതി സഹപ്രവര്‍ത്തകരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഉടന്‍ എഡിഎമ്മിനെ നേരില്‍ക്കണ്ട് രേഖാമൂലം പരാതി നല്‍കി. സംഭവം പോലീസില്‍ അറിയിക്കരുതെന്നും ഓഫീസില്‍വെച്ചുതന്നെ ഒത്തുതീര്‍പ്പാക്കണമെന്നും ഭരണാനുകൂല സംഘടനയിലെ ചില നേതാക്കള്‍ ഓഫീസിലെത്തി എഡിഎമ്മിനോട് ആവശ്യപ്പെട്ടു.

Signature-ad

സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ അന്വേഷിക്കുന്ന ആഭ്യന്തരസമിതിയുടെ പരിഗണനയിലാണ് പരാതിയെന്നും അവര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയശേഷമേ പ്രതികരിക്കാനുള്ളൂവെന്ന നിലപാടിലായിരുന്നു എഡിഎം. മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് അന്വേഷണച്ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറോട് എഡിഎം നിര്‍ദേശിച്ചു. ഞായറാഴ്ച അവധിയായതിനാല്‍ തിങ്കളാഴ്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എഡിഎമ്മിന് നല്‍കുമെന്നാണ് അറിയുന്നത്. സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിലെ റവന്യൂ റിക്രിയേഷന്‍ ക്ലബ്ബിന്റെ പേരിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

 

Back to top button
error: