Breaking NewsCrimeLead NewsNEWS

ഗുണ്ടയായ ഭര്‍ത്താവിനെ കൊന്ന് അഴുക്കുചാലില്‍ തള്ളി; 34 കാരിയും കാമുകനായ 28 കാരനും ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍

ന്യൂഡല്‍ഹി: ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലില്‍ തള്ളിയ സംഭവത്തില്‍ യുവതിയെയും കാമുകനെയും പൊലീസ് പിടികൂടി. ഹരിയാനയിലെ സോനിപത്തില്‍ ആണ് സംഭവം. ആലിപുര്‍ സ്വദേശിനിയായ സോണിയ (34), കാമുകന്‍ സോനിപത് സ്വദേശിയായ രോഹിത് (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ വിജയ് ഒളിവിലാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൊല്ലപ്പെട്ട പ്രീതം പ്രകാശ് (42) ആലിപുരിലെ കുപ്രസിദ്ധ ഗുണ്ടയായിരുന്നെന്നും ഇയാളുടെ മോശം പെരുമാറ്റവും കുറ്റകൃത്യങ്ങളും കാരണമാണ് കൊലപാതകം നടത്തിയതെന്നുമാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട പ്രീതം പ്രകാശിനെതിരെ ആയുധ നിയമം, ലഹരിമരുന്ന് കൈവശം വയ്ക്കല്‍ എന്നിവയുള്‍പ്പെടെ പത്തിലധികം കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Signature-ad

2024 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. സോണിയയും രോഹിതും തമ്മില്‍ വിവാഹേതര ബന്ധമുണ്ടായിരുന്നു. ഇതിനെച്ചൊല്ലി പ്രീതമും സോണിയയും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടായിരുന്നു. അതിനിടെ പ്രീതമിനെ കൊലപ്പെടുത്താന്‍ ഇരുവരും പദ്ധതിയിട്ടു. ഇതിനായി 50,000 രൂപ വിജയ് എന്നയാള്‍ക്ക് നല്‍കി. രാത്രി ടെറസില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പ്രീതമിനെ വിജയ് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഴുക്കുചാലില്‍ തള്ളുകയായിരുന്നു. കൊലപാതകത്തിന് ശേഷം ജൂലൈ 20ന് ഭര്‍ത്താവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സോണിയ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

കാണാതായ പ്രീതമിന്റെ മൊബൈല്‍ അടുത്തിടെ വീണ്ടും പ്രവര്‍ത്തനക്ഷമമായിരുന്നു. ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സോണിയയും രോഹിതും കുടുങ്ങിയത്. പ്രീതമിനും സോണിയയ്ക്കും 16 വയസ്സുള്ള ഒരു ആണ്‍കുട്ടിയും രണ്ട പെണ്‍കുട്ടികളുമുണ്ട്. കൊലപാതകം, ആയുധങ്ങള്‍ കൈവശം വയ്ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട നാല് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ രോഹിതെന്ന് പൊലീസ് അറിയിച്ചു. വിവാഹിതനായ രോഹിത് ഒരു കാര്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നുവെന്നും ഇതിനിടെയാണ് സോണിയയുമായി ബന്ധം പുലര്‍ത്തിയിരുന്നതെന്നും പൊലീസ് പറയുന്നു.

Back to top button
error: