Breaking NewsLead NewsLIFELife Style

ആദ്യ ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം, സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ നായിക, തിളങ്ങി നില്‍ക്കുമ്പോള്‍ വ്യഭിചാര കുറ്റത്തിന് അറസ്റ്റിലായി…

ദ്യസിനിമ തന്നെ വന്‍വിജയം. കൂടാതെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും. ആരും കൊതിക്കുന്ന വിസ്മയ തുടക്കമാണ് നടി ശ്വേതാ ബസു പ്രസാദിന് ലഭിച്ചത്. 2005ല്‍ പുറത്തിറങ്ങിയ ഇഖ്ബാലിലും ബാലതാരമായി അഭിനയിച്ച ശ്വേത 2008ല്‍ കോത ബംഗാരു എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് സിനിമയില്‍ അരങ്ങേറിയത്. രാ രാ എന്ന ചിത്രത്തിലൂടെ 2010ല്‍ തമിഴിലും ശ്വേത അഭിനയിച്ചു.

17ാം വയസില്‍ തന്നെ താരറാണിയായ മാറിയ ശ്വേതയുടെ കാസ്‌കോ, റെയ്ഡ്, കലാവര്‍ കിംഗ് തുടങ്ങിയ ചിത്രങ്ങളും പുറത്തു വന്നു. ഇതില്‍ റെയ്ഡ് വന്‍വിജയം നേടി.

Signature-ad

സിനിമയില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് 2014ല്‍ ശ്വേത അറസ്റ്റിലാകുന്നത്. വ്യഭിചാര കുറ്റത്തിന് ഹോട്ടലില്‍ നിന്ന് ശ്വേതയെ പൊലീസ് പിടികൂടുകയായിരുന്നു. രണ്ട് മാസം തടവ് ശിക്ഷ അനുഭവിച്ച ശേഷം 2014 ഡിസംബറില്‍ കുറ്റവിമുക്തയായി. എന്നാല്‍ പഴയ താരപ്രഭയിലേക്ക് തിരിച്ചുവരാന്‍ പിന്നീട് ശ്വേതയ്ക്ക് കഴിഞ്ഞില്ല. പല സിനിമകളിലേക്കും പിന്നീട് ഓഫറുകള്‍ വന്നെങ്കിലും ചിത്രങ്ങള്‍ വിജയം നേടിയില്ല. പിന്നീട് 2017ല്‍ ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബദരീനാഥ് കി ദുല്‍ഹാനിയ എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചു.

സസ്പെന്‍സ് ഡ്രാമ ത്രില്ലറായ ദി താഷ്‌കന്റ് ഫയല്‍സിലും (2019) കേന്ദ്ര കഥാപാത്രമാത്തെ അവതരിപ്പിച്ചു.

2020 ല്‍ സീരിയസ് മെന്‍. കോമഡി കപ്പിള്‍, ഹൈധ, 2020 ല്‍ റേ , ജാമുന്‍ (2021), ക്രിമിനല്‍ ജസ്റ്റിസ്: അധുര സച്ച് (സീസണ്‍ 3, 2022), ജൂബിലി (2023) എന്നീ സീരിസുകളും ശ്വേതയുടേതായി പുറത്തിറങ്ങി. റീടേക്ക് എന്ന ഷോര്‍ട്ട് ഫിലിമിലൂടെ അവര്‍ സംവിധായികയായും അരങ്ങേറ്റം കുറിച്ചു. അനുപം ഖേര്‍ നായകനായ ചിത്രം , 2023 മേയ് മാസത്തില്‍ ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. 34കാരിയായ ശ്വേത 2018ല്‍ വിവാഹം ചെയ്തുവെങ്കിലും തൊട്ടടുത്ത വര്‍ഷം വിവാഹമോചനം നേടിയിരുന്നു

ഇന്‍സ്റ്റഗ്രാമില്‍ ഏഴു ലക്ഷത്തോളം ഫോളോവേഴ്സ് ശ്വേതയ്ക്കുണ്ട്. പാന്‍-ഇന്ത്യന്‍ ചിത്രങ്ങള്‍ വെന്നിക്കൊടി പാറിക്കുന്ന സിനിമാ ലോകത്തേക്ക് ശ്വേതയ്ക്ക് അതിശക്തമായി തിരിച്ചുവരാന്‍ കഴിയും എന്നാണ് കരുതുന്നത്.

 

Back to top button
error: