Breaking NewsIndiaLead NewsNEWS

ഇന്ദിരയുടെ റെക്കാഡ് മറികടന്ന് മോദി, തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദവിയിലിരുന്ന രണ്ടാമത്തെ വ്യക്തി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദവിയില്‍ 4,078 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി നരേന്ദ്രമോദി. ഇതോടെ അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ റെക്കാഡാണ് നരേന്ദ്രമോദി മറികടന്നിരിക്കുന്നത്. ഇന്ദിരാഗാന്ധി 1966 ജനുവരി 24 മുതല്‍ 1977 മാര്‍ച്ച് 24 വരെ തുടര്‍ച്ചയായി 4,077 ദിവസങ്ങള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. ഇതോടെ ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഏ?റ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദവി അലങ്കരിച്ച രണ്ടാമത്ത വ്യക്തി എന്ന സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് നരേന്ദ്രമോദി. ആദ്യസ്ഥാനം അന്തരിച്ച ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനാണ്.നേരത്തെ മൂന്നാം സ്ഥാനത്തുള്ളത് അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍സിംഗിനായിരുന്നു.
ഢശശെ േഅറ്‌ലൃശേലെൃ ംലയശെലേഏഛ ഠഛ ജഅഏഋ

ഇതിനിടയില്‍ തന്നെ നരേന്ദ്രമോദി പല ചരിത്രനേട്ടങ്ങളും സ്വന്തമാക്കിയിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ജനിച്ച ഒരേയൊരു പ്രധാനമന്ത്രി, ദീര്‍ഘനാള്‍ പ്രധാനമന്ത്രി പദവി അലങ്കരിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി, ഹിന്ദി ഭാഷയല്ലാത്ത സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദവി അലങ്കരിച്ച വ്യക്തി എന്നിവയാണ് മറ്റ് നേട്ടങ്ങള്‍. 2001 മുതല്‍ 2014 വരെയുള്ള 12.5 വര്‍ഷം നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു.

Signature-ad

1971ല്‍ ഇന്ദിരാഗാന്ധിക്ക് ശേഷം പൂര്‍ണ്ണ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുന്ന ആദ്യത്തെ സിറ്റിംഗ് പ്രധാനമന്ത്രി കൂടിയാണ് നരേന്ദ്രമോദി. ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം, ഇന്ത്യയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായി തുടര്‍ച്ചയായി മൂന്ന് തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച ഒരേയൊരു പ്രധാനമന്ത്രിയാണ് പ്രധാനമന്ത്രി മോദി. പ്രധാനമന്ത്രിമാരിലും മുഖ്യമന്ത്രിമാരിലും, ഒരു പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ തുടര്‍ച്ചയായി ആറ് തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച ഇന്ത്യയിലെ ഏക നേതാവാണ് അദ്ദേഹം – ഗുജറാത്തില്‍ (2002, 2007, 2012), ലോക്സഭാ തിരഞ്ഞെടുപ്പുകളിലും (2014, 2019, 2024) അദ്ദേഹം വിജയിച്ചിരുന്നു.

 

 

Back to top button
error: