KeralaNEWS

യൂത്ത് – മൂത്ത കോണ്‍. നേതാക്കളുടെ നേതൃത്വത്തില്‍ സ്റ്റേഷനില്‍ ഇന്‍സ്‌പെക്ടറുടെ ജന്മദിനാഘോഷം; വൈറല്‍ വീഡിയോ, അന്വേഷണം, റിപ്പോര്‍ട്ട്… പിന്നാലെ നടപടി?

കോഴിക്കോട്: കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കൊടുവള്ളി പൊലീസ് സ്റ്റേഷനിലെത്തി ഇന്‍സ്‌പെക്ടര്‍ കെ.പി.അഭിലാഷിന്റെ ജന്മദിനം ആഘോഷിച്ചതിന്റെ വീഡിയോ റീല്‍സ് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇന്‍സ്‌പെക്ടര്‍ക്കെതിരെ താമരശ്ശേരി ഡിവൈഎസ്പി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി വിവരം. കോണ്‍ഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റിന്റെയും, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെയും നേതൃത്വത്തിലാണ് ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചത്.

ജന്മദിനാഘോഷത്തിന്റെ വീഡിയോ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുമുണ്ട്. ‘ഹാപ്പി ബര്‍ത്ത് ഡേ ബോസ്’ എന്ന തലക്കെട്ടു നല്‍കിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഡിയോ റീല്‍സ് പങ്കുവച്ചിരിക്കുന്നത്. മേയ് 30നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

Back to top button
error: