MovieNEWS

ദിലീപ് സെറ്റിലെത്തുക ഉച്ചയ്ക്ക്, ലാല്‍ ജോസുമായി വഴക്കായി; ‘ചാന്തുപൊട്ടി’ലെ അറിയാക്കഭകളെക്കുറിച്ച് അളഗപ്പന്‍

ദിലീപ് ചിത്രമായ ചാന്തുപൊട്ട് ഇറങ്ങിയിട്ട് 17 വര്‍ഷമാകുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രം 2008 ലാണ് പുറത്തിറങ്ങിയത്. ദിലീപ്, ഗോപിക, ഇന്ദ്രജിത്ത്, ഭാവന, ബിജു മേനോന്‍ തുടങ്ങി വലിയ താര നിര അണിനിരന്ന സിനിമയാണ് ചാന്തുപൊട്ട്. ദിലീപിന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നായിരുന്നു ചാന്തുപൊട്ടിലെ രാധാകൃഷ്ണന്‍. സ്ത്രൈണതയുള്ള രാധാകൃഷ്ണന്‍ എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ ദിലീപ് അവതരിപ്പിച്ചു. കരിയറിലെ തിരക്കേറിയ സമയത്ത് ദിലീപ് ചെയ്ത സിനിമയാണിത്. ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് സിനിമോട്ടോഗ്രാഫര്‍ അളകപ്പന്‍.

ദിലീപ് ചിലപ്പോള്‍ സെറ്റില്‍ വൈകിയാണ് എത്തിയിരുന്നതെന്ന് ഇദ്ദേഹം പറയുന്നു. സഫാരി ടിവിയില്‍ സംസാരിക്കുകയായിരുന്നു അളകപ്പന്‍. ദിലീപും ലാലും ഫൈറ്റൊക്കെ ഉണ്ടായിട്ടുണ്ട്. ലേറ്റായി വരുന്നത് കൊണ്ട്. മനപ്പൂര്‍വം ചെയ്തതണെന്ന് പറയാന്‍ പറ്റില്ല. പുള്ളി ഓവര്‍ പാക്ക്ഡ് ആണ്. കുറേ പേര്‍ കഥ പറയാന്‍ വരുന്നു. ആരെയും അവഗണിക്കാന്‍ പറ്റില്ല. അവിടെ നിന്ന് ഇറങ്ങി ഇവിടെ വരുമ്പോള്‍ തന്നെ ഉച്ചയാകും. ഉച്ച സമയത്ത് ഷൂട്ട് ചെയ്യുന്നതിനാല്‍ ഒരാളുടെ കണ്ണ് കാണില്ല. മുഖവും കാണില്ല. ഷാഡോ ആയിരിക്കും. ലാല്‍ ജോസും ഇറിറ്റേറ്റഡ് ആയി. പക്ഷെ ദിലീപ് വൈകി വന്നാലും സോപ്പിട്ട് പ്രശ്നം പരിഹരിക്കും.

Signature-ad

പക്ഷെ നമുക്ക് പടം ഷൂട്ട് ചെയ്ത് തീര്‍ക്കണം. അന്ന് മലയാള സിനിമകള്‍ 40 ദിവസത്തെ ഷൂട്ടെന്ന് പറഞ്ഞിട്ട് 41 ദിവസമായാല്‍ പ്രൊഡ്യൂസര്‍ ടെന്‍ഷനാകും. തമിഴില്‍ 80 ദിവസം ഷൂട്ട് ചെയ്യുന്ന പടങ്ങള്‍ മലയാളത്തില്‍ 40 ദിവസം കൊണ്ട് ചെയ്യും. അല്ലെങ്കില്‍ വര്‍ക്കൗട്ടാകില്ല. ഇന്നത്തെ പോലെ വലിയ റിലീസില്ലെന്നും അളകപ്പന്‍ ചൂണ്ടിക്കാട്ടി.

ദിലീപിന്റെ തിരക്കുകളെക്കുറിച്ചും ഇദ്ദേഹം സംസാരിക്കുന്നുണ്ട്. കടലായത് കൊണ്ട് ഭംഗിയായി കാണിച്ചില്ലെങ്കില്‍ ചീത്തപ്പേരുണ്ടാകും. രാവിലെ ആറ് മണി മുതല്‍ പത്ത് മണി വരെ ഷൂട്ട് ചെയ്യുക. അത് കഴിഞ്ഞ് ഇന്‍ഡോര്‍ ഷൂട്ട് ചെയ്യുക. ഉച്ചയ്ക്ക് രണ്ടര കഴിഞ്ഞ് വീണ്ടും കടലിനടുത്ത് പോയി ഷൂട്ട് ചെയ്യാം എന്ന് ലാല്‍ ജോസിനോട് പറഞ്ഞിരുന്നു. ദിലീപിനോട് പറയാമെന്ന് ലാല്‍ ജോസ് പറഞ്ഞു.

എന്നാല്‍ ആദ്യ ദിനം ഷൂട്ട് തുടങ്ങുന്നത് 11.45 നാണ്. ഞാന്‍ മൂഡ് ഓഫായി. അടുത്ത ദിവസവും ഏഴ് മണിക്ക് ഞങ്ങള്‍ പോയപ്പോള്‍ ദിലീപ് പത്ത് മണിക്കാണ് വന്നത്. പുള്ളി ഭയങ്കര ബിസിയായ സമയമാണ്. ദിലീപിന്റെ റൂമില്‍ നോക്കിയാല്‍ പത്ത് സംവിധായകര്‍ കാണും. ഓവര്‍ പാക്ക്ഡ് ആയിരുന്നെന്നും അളകപ്പന്‍ ഓര്‍ത്തു. പിന്നീട് ലാല്‍ ജോസ് ദിലീപുമായി സംസാരിക്കുകയായിരുന്നെന്നും അളകപ്പന്‍ ഓര്‍ത്തു.

 

Back to top button
error: