LIFEReligion

ശുഭമോ അശുഭമോ? കിടന്നുകിട്ടുന്ന പണം എടുക്കും മുമ്പ്…

ചിലപ്പോള്‍ റോഡിലും വഴിയിലുമെല്ലാം പണം വീണ് കിടക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. അത് എടുക്കണോ വേണ്ടയോ എന്ന ചിന്ത ഉണ്ടാകും. ചിലര്‍ ഈ പണം എടുത്ത് ഉപയോഗിക്കുന്നു. ചിലര്‍ ആവട്ടെ അത് ക്ഷേത്രത്തില്‍ കാണിക്കയായി നല്‍കും. നാണയമോ നോട്ടോ ഇത്തരത്തില്‍ ലഭിക്കാം.

ഇങ്ങനെ വഴിയില്‍ കിടക്കുന്ന പണം എടുക്കുന്നത് ശുഭമോ അശുഭമോ എന്ന സംശയം എല്ലാവര്‍ക്കും കാണും. റോഡില്‍ വീണ് കിടക്കുന്ന പണത്തിന് ആത്മീയതയുമായും ചില ബന്ധമുണ്ട്. വാസ്തുപ്രകാരം ഒരു നാണയം റോഡില്‍ നിന്ന് ലഭിക്കുന്നുവെന്നതിനര്‍ത്ഥം നിങ്ങളുടെ പൂര്‍വ്വികരുടെ അനുഗ്രഹം നിങ്ങളോടൊപ്പമുണ്ടാകുമെന്നാണ് പറയുന്നത്. ചില സമയങ്ങളില്‍ റോഡില്‍ വീണുകിടക്കുന്ന നാണങ്ങള്‍ ഒരു പുതിയ തുടക്കവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയപ്പെടുന്നു. എന്നാല്‍ ഈ പണം ചെലവാക്കരുതെന്നാണ് വിശ്വാസം. അത് നെഗറ്റീവ് എനര്‍ജിക്ക് കാരണമാകുന്നു.

Signature-ad

ചില പ്രധാനപ്പെട്ട ജോലികള്‍ക്കായി നിങ്ങള്‍ പോകുമ്പോള്‍ വഴിയില്‍ നിന്ന് ഇത്തരത്തില്‍ പണം ലഭിച്ചാല്‍ അത് നിങ്ങളുടെ ജോലിയില്‍ വിജയം നേടുമെന്നതിന്റെ സൂചനയാണെന്ന് വാസ്തുവിദഗ്ധര്‍ പറയുന്നു. ഇനി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ വഴിയില്‍ നിന്ന് പണം ലഭിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ പോകുന്നുവെന്നതിന്റെ സൂചനയാണെന്നാണ് വിശ്വാസം. ഇത്തരത്തില്‍ ലഭിക്കുന്ന പണം ക്ഷേത്രത്തില്‍ നിക്ഷേപിക്കുകയോ വീട്ടിലോ പേഴ്‌സിലോ മറ്റും സൂക്ഷിച്ച് വയ്ക്കുകയോ ചെയ്യാം.

Back to top button
error: