CrimeNEWS

മുഖത്ത് ക്രീം തേക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ചുണ്ട് മുറിഞ്ഞതോടെ കളിമാറി; രാവിലെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു

തൃശൂര്‍: രാമവര്‍മപുരത്തെ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ പതിനേഴു വയസ്സുകാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് മുഖത്ത് ക്രീം തേക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ. പിടിവലിക്കിടയില്‍ പതിനഞ്ചു വയസ്സുകാരന്റെ ചുണ്ടില്‍ മുറിവേറ്റു. ജീവനക്കാര്‍ ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. രാവിലെ എഴുന്നേറ്റ് പല്ലു തേക്കുമ്പോള്‍ മുറിവ് വേദനിച്ചതോടെ പതിനഞ്ചു വയസ്സുകാരന്‍ കയ്യില്‍ കിട്ടിയ ചുറ്റികയുമായെത്തി, ഉറക്കമെഴുന്നേറ്റ് ഇരിക്കുകയായിരുന്ന അങ്കിതിന്റെ തലയില്‍ ആഞ്ഞടിക്കുകയായിരുന്നു.

ഇന്നലെ രാവിലെ 6.15നാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ അങ്കിത് ചുറ്റിക കൊണ്ടുള്ള അടിയേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു പതിനഞ്ചു വയസ്സുകാരനെ വിയ്യൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Signature-ad

കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി സൂക്ഷിച്ചിരുന്ന ചുറ്റിക വച്ചായിരുന്നു ആക്രമണമെന്നു പൊലീസ് പറഞ്ഞു. ഈ സമയം 2 കെയര്‍ടേക്കര്‍മാരാണ് ഇവിടെയുണ്ടായിരുന്നത്. അടുത്ത മാസം 18 വയസ്സു തികയുന്ന അങ്കിത് കല്ലേറ്റുംകരയിലെ അഭയാശ്രമത്തില്‍നിന്ന് 2023ല്‍ ആണ് ഇവിടെയെത്തിയത്. 15 വയസ്സുകാരന്‍ ഒരു മാസം മുന്‍പും. അങ്കിത്തിന്റെ സഹോദരനും അഭയാശ്രമത്തിലെ അന്തേവാസിയാണ്. അനാഥമായ സാഹചര്യത്തില്‍ ജീവിക്കേണ്ടി വരുന്ന കുട്ടികളെയാണു ചില്‍ഡ്രന്‍സ് ഹോമില്‍ താമസിപ്പിക്കുന്നത്.

Back to top button
error: