കൊച്ചി : ലഹരി മരുന്നുമായി ദന്ത ഡോക്ടര്‍ പിടിയില്‍. ആലപ്പുഴ പാതിരപ്പിള്ളി സ്വദേശി ഡോക്ടര്‍ രഞ്ജു ആന്റണിയാണ് കൊച്ചിയില്‍ പിടിയിലായത്. പേട്ടയിലെ ഫ്‌ലാറ്റില്‍ നിന്ന് ഹില്‍പാലസ് പൊലീസാണ് പ്രതിയെ പിടികൂടിയത്.
ഡോക്ടറുടെ പക്കല്‍ നിന്നും രണ്ടു ഗ്രാം എംഡിഎംഎ, 18 ഗ്രാം എല്‍ എസ് ഡി, 33 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തിട്ടുണ്ട്. തിരുവനന്തപുരം ശാസ്തമംഗലം ഡി സ്‌മൈല്‍ ആശുപത്രിയിലെ ഡോക്ടറാണ് പിടിയിലായ രഞ്ജു ആന്റണി.