HealthLIFE

സ്വകാര്യഭാഗത്തെ ഷേവിങ് ആരോഗ്യകരമാണോ?

സ്വകാര്യഭാഗത്തെ രോമം പലരും നീക്കം ചെയ്യാറുണ്ട്. ഇത് സ്ത്രീ പുരുഷന്മാര്‍ ഉള്‍പ്പെടെ ചെയ്യുന്ന ഒന്നാണ്. ഗുഹ്യഭാഗത്തേയും കക്ഷത്തിലേയും രോമമാണ് പലപ്പോഴും ഇതേ രീതിയില്‍ നീക്കാറുള്ളത്. ഇതിന് കാരണമായി പലരും പറയുന്നത് വൃത്തിയാണ്. എന്നാല്‍ സ്വകാര്യഭാഗത്തെ രോമം നീക്കം ചെയ്യുന്നത് സംബന്ധിച്ച് രണ്ടുതരം അഭിപ്രായങ്ങള്‍ ഉണ്ട്. ചിലര്‍ പറയുന്നത് ഇത് ആരോഗ്യകരമാണെന്നാണ്. ചിലര്‍ ഇത് അനാരോഗ്യകരമാണെന്ന പറയും. ഇതില്‍ വാസ്തവം അറിയാം.

തുടയിടുക്കിലും കക്ഷത്തിലുമെല്ലാം
സ്വകാര്യഭാഗത്തെ രോമം പുറമേ നിന്നുള്ള കീടാണുക്കള്‍ ഈ ഭാഗത്തേക്ക് കടക്കുന്നത് തടയാന്‍ ഉദ്ദേശിച്ചുള്ളതാണ്. അതായത് ഈ ഭാഗങ്ങളില്‍ ഇന്‍ഫെക്ഷനുകള്‍ വരുന്നത് തടയാന്‍ ഉദ്ദേശിച്ചുള്ളതാണ് ഇത്. ഇതിന് ഈ ഭാഗത്തെ രോമങ്ങള്‍ സഹായിക്കുന്നുമുണ്ട്. ഇതുപോലെ തുടയിടുക്കിലും കക്ഷത്തിലുമെല്ലാം ഘര്‍ഷണം തടയുന്നതിനും ഇത്തരം രോമം സഹായിക്കുന്നുണ്ട്.

Signature-ad

ദോഷവും വരുത്താം
എന്നാല്‍ ഈ രോമം ചില പ്രത്യേക സാഹചര്യങ്ങളില്‍ ദോഷവും വരുത്താം. ഉദാഹരണത്തിന് വല്ലാതെ വിയര്‍ക്കുന്ന സ്ഥലങ്ങളില്‍, അല്ലെങ്കില്‍ വല്ലാതെ വിയര്‍ക്കുന്ന തരം ജോലികള്‍ ചെയ്യുന്നവരെങ്കില്‍ ഇത്തരത്തില്‍ വിയര്‍പ്പുണ്ടാകുന്നത് ചൊറിച്ചിലിനും അണുബാധകള്‍ക്കുമുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുകയാണ് ചെയ്യുന്നത്. ഈ ഭാഗം വിയര്‍പ്പില്‍ നിന്നും മുക്തമാക്കി വച്ചില്ലെങ്കില്‍ ഇത് രോഗാണുബാധ തടയുന്നതിന് പകരം ഇതുണ്ടാകാന്‍ കാരണമാകുന്നു. ഇത്തരം സാഹചര്യത്തില്‍ ഇത്തരം ഭാഗങ്ങളിലെ രോമം നീക്കുന്നത് തന്നെയാണ് ഉപകാരപ്രദമാകുക.

ഷേവ്
പലരും ഈ ഭാഗത്തെ രോമം ഷേവ് ചെയ്ത് കളയുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത് തീരെ ആരോഗ്യകരമല്ല. ഇങ്ങനെ ചെയ്യുമ്പോള്‍ ആ ഭാഗത്തെ ചെറിയ കോശങ്ങള്‍ക്ക് വരെ മുറിവുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് രോഗാണുബാധകള്‍ക്കും വേദനയ്ക്കും അസ്വസ്ഥതയ്ക്കുമെല്ലാം ഇടയാക്കുന്നു. ഇതിനാല്‍ ഈ ഭാഗത്തുള്ള രോമം പൂര്‍ണമായി ഷേവ് ചെയ്യാതെ ട്രിം ചെയ്ത് നിര്‍ത്തുകയെന്നതാണ് ഗുണം നല്‍കുക.

വൃത്തിയായി സൂക്ഷിയ്ക്കുകയെന്നത്
സ്വകാര്യഭാഗം വൃത്തിയായി സൂക്ഷിയ്ക്കുകയെന്നത് ഏറെ പ്രധാനമാണ്. ഈ ഭാഗം ഈര്‍പ്പരഹിതമായി സൂക്ഷിയ്ക്കേണ്ടത് അണുബാധകള്‍ ഒഴിവാക്കാന്‍ പ്രധാനമാണ്. ഇതുകൂടാതെ മൂത്രവിസര്‍ജനത്തിന് ശേഷം ഈ ഭാഗം കഴുകി വെളളം തുടച്ച് വൃത്തിയായി സൂക്ഷിയ്ക്കണം. പ്രത്യേകിച്ചും സ്ത്രീകള്‍. ഇതുപോലെ ആര്‍ത്തവവകാല വൃത്തിയും ഏറെ പ്രധാനമാണ്. അണുബാധകള്‍ക്ക് ഡോക്ടറുടെ നിര്‍ദേശത്തോടെ മരുന്നുകള്‍ എടുക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: