LIFELife Style

മിണ്ടാതെ ഉരിയാടാതെ… പരസ്പരം ഗൗനിക്കാതെ വിവാഹച്ചടങ്ങില്‍ ധനുഷും നയന്‍താരയും

നെറ്റ്ഫ്‌ളിക്സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട നിയമത്തര്‍ക്കങ്ങള്‍ക്കിടെ വിവാഹച്ചടങ്ങില്‍ ഒരുമിച്ച് പങ്കെടുത്ത് ധനുഷും നയന്‍താരയും. വേദിയില്‍ മുന്‍നിരയില്‍ ഇരുന്നെങ്കിലും ഇരുവരും പരസ്പരം നോക്കിയില്ല. നിര്‍മ്മാതാവ് ആകാശ് ഭാസ്‌കരന്റെ വിവാഹച്ചടങ്ങിനാണ് ബദ്ധശത്രുക്കളായി മാറിയ ധനുഷും നയന്‍സും എത്തിയത്. നയന്‍താരയുടെ സെക്യൂരിറ്റി ഏജന്‍സിയായ സത്യ സ്‌ക്വാഡ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. പിങ്ക് സാരി ഉടുത്ത് ഭര്‍ത്താവ് വിഘ്നേഷ് ശിവനൊപ്പമാണ് നയന്‍താര വിവാഹത്തിനെത്തിയത്. മുണ്ടും ഷട്ടുമായിരുന്നു ധനുഷിന്റെ വേഷം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, നടന്‍ ശിവകാര്‍ത്തികേയന്‍, സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ധനുഷിനെതിരെ നയന്‍താര പുറത്തുനിട്ട തുറന്ന കത്തിനെത്തുടര്‍ന്നുള്ള പോര് കനക്കുന്നതിനിടെ നയന്‍താരയ്ക്ക് വീണ്ടും ധനുഷ് വക്കില്‍ നോട്ടീസ് അയച്ചിരുന്നു. ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചിരിക്കുന്ന ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ മൂന്ന് സെക്കന്‍ഡ് ദൃശ്യം 24 മണിക്കൂറിനുള്ളില്‍ പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. വിവാദത്തില്‍ ധനുഷ് മൗനം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അഭിഭാഷകരുടെ നീക്കം. ദൃശ്യം നീക്കം ചെയ്തില്ലെങ്കില്‍ പ്രത്യാഘാതം പത്ത് കോടി രൂപയില്‍ ഒതുങ്ങില്ലെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Signature-ad

അതേസമയം ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയ ദൃശ്യം ചിത്രീകരിച്ചത് തന്റെ സ്വകാര്യ ഫോണിലാണെന്ന് നയന്‍താര വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിന് ധനുഷിന്റെ അഭിഭാഷകന്റെ മറുപടി ഇങ്ങനെയാണ്: ‘എന്റെ കക്ഷി ഈ സിനിമയുടെ നിര്‍മ്മാതാവാണ്. ഓരോ തുകയും എവിടെയാണ് ചെലവഴിച്ചതെന്ന് അദ്ദേഹത്തിനറിയാം. സിനിമയുടെ പിന്നാമ്പുറ ചിത്രങ്ങള്‍ ഷൂട്ട് ചെയ്യാന്‍ എന്റെ കക്ഷി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.’

നയന്‍താരയെ നായികയാക്കി വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ നിര്‍മ്മാണം ധനുഷ് ആയിരുന്നു. ഈ സിനിമയുടെ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്നേഷ് ശിവനും പ്രണയത്തിലാവുന്നത്. അതുകൊണ്ട് തന്നെ വിവാഹ ഡോക്യുമെന്ററിയില്‍ ആ സിനിമയെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനം ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍മ്മാണ കമ്പനിയോട് അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല. രണ്ടുവര്‍ഷം കാത്തിരുന്നു.

ഡോക്യുമെന്ററി ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ ‘നാന്‍ റൗഡി താന്‍’ സിനിമയുടെ ദൃശ്യങ്ങള്‍ ട്രെയിലറില്‍ ഉപയോഗിച്ചത് പകര്‍പ്പ് അവകാശ ലംഘനമാണെന്ന് ചൂണ്ടികാണിച്ച് ധനുഷ് നയന്‍താരയ്ക്ക് നോട്ടീസ് അയയ്ക്കുകയായിരുന്നു. അതേസമയം ഇന്റര്‍നെറ്റില്‍ ഇതിനോടകം പ്രചരിച്ച രംഗങ്ങളാണ് ട്രെയിലറില്‍ ഉപയോഗിച്ചതെന്നാണ് നയന്‍താര പറയുന്നത്. മൂന്ന് സെക്കന്റ് ദൃശ്യങ്ങള്‍ക്കാണ് 10 കോടി ധനുഷ് ആവശ്യപ്പെട്ടത്.

 

 

Back to top button
error: