കൊച്ചി: ലുലു ഗ്രൂപ്പില്‍ ഒരു ജോലി നേടുക എന്നത് ഇതേ മേഖലയില്‍ തൊഴിലെടുക്കുന്ന പലരുടെയും സ്വപ്നമാണ്. ആകര്‍ഷകമായ ജോലിയും മികച്ച തൊഴിലന്തരീക്ഷവും ലക്ഷ്യമിട്ട് ലുലുവിന്റെ അഭിമുഖങ്ങളിലെത്തുന്ന ആയിരങ്ങളെ നാം എന്നും കാണാറുണ്ട്. കേരളത്തിനകത്തെയും പുറത്തെയിം ലുലു മാളുകളിലേക്കും സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കുമായി നിശ്ചിത ഇടവേളകളില്‍ ഇത്തരം അഭിമുഖങ്ങള്‍ നടക്കാറുമുണ്ട്. ഇപ്പോഴിതാ ലുലു മോഷന്‍ ഗ്രാഫിക് ഡിസൈനര്‍ തസ്തികതയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ പ്രധാന മാളായ കൊച്ചി ലുലു മാളും, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിലെ ലുലു മാളും കേന്ദ്രീകരിച്ചായിരിക്കും പുതുതായി നിയമിതരാകുന്നവര്‍ പ്രവര്‍ത്തിക്കേണ്ടി വരിക. മോഷന്‍ ഗ്രാഫിക് ഡിസൈനര്‍ തസ്തികതയില്‍ ലുലുവില്‍ ജോലി ലഭിക്കാന്‍ രണ്ട് മുതല്‍ നാല് വര്‍ഷത്തെ പ്രവര്‍ത്തനപരിചയം ആവശ്യമാണ്.
ലുലു ഗ്രൂപ്പില്‍ മോഷന്‍ ഗ്രാഫിക് ഡിസൈനര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് എതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത. ആഫ്റ്റര്‍ ഇഫക്റ്റ്‌സ്, ഫോട്ടോഷോപ്പ്, പ്രീമിയര്‍ പ്രോ, ബ്ലെന്‍ഡര്‍, ഇല്ലസ്ട്രേറ്റര്‍ എന്നിവയെക്കുറിച്ചുള്ള മികച്ച അറിവും അനിവാര്യമാണ്. ആകര്‍ഷകമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം. ലുലു ഗ്രൂപ്പില്‍ മോഷന്‍ ഗ്രാഫിക് ഡിസൈനര്‍ പോസ്റ്റിലേക്ക് ലുലു മാള്‍ ഇന്ത്യ എന്ന ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ വഴി അപേക്ഷിക്കാം.
നേരത്തെ ഒക്ടോബര്‍ മാസത്തില്‍ കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലെ ലുലു ഗ്രൂപ്പ് അഭിമുഖം നടത്തിയിരുന്നു. നിരവധിപ്പേര്‍ക്കായിരുന്നു അന്ന് ജോലി ലഭിച്ചത്. ലുലുവിന്റെ കൊട്ടിയത്തെയും തിരുവനന്തപുരം സ്ഥാപനങ്ങളിലേക്കായിരുന്നു അന്ന് ലുലു ഗ്രൂപ്പ് നേരിട്ട് അഭിമുഖം നടത്തിയത്. ഒക്ടോബര്‍ 15ന് കൊട്ടിയത്തായിരുന്നു ലുലു റിക്രൂട്ട്‌മെന്റ് നടന്നത്.
സെക്യൂരിറ്റി ഗാര്‍ഡ്, പാക്കര്‍, ഹെല്‍പ്പര്‍, ഡിസിഡിപി, ഫിഷ് മോങ്കര്‍, ബുച്ചര്‍, ഷെഫ്, സെയില്‍സ്മാന്‍, സെയില്‍സ് വുമണ്‍, കാഷ്യര്‍, സൂപ്പര്‍വൈസര്‍ എന്നിങ്ങനെ 11 തസ്തികകളിലേക്കായിരുന്നു ഒക്ടോബര്‍ മാസത്തെ അഭിമുഖം. സ്വകാര്യ മേഖലയില്‍ കേരളത്തില്‍ നിന്നുള്ള പ്രധാന വ്യാപാര സ്ഥാപനങ്ങളിലൊന്നായ ലുലുവിന്റെ റിക്രൂട്ട്‌മെന്റുകളിലൂടെ ജോലി നേടാന്‍ യുവാക്കളുടെ നീണ്ട നിര തന്നെ പ്രകടമാകാറുണ്ട്. ഗ്രാഫിക് ഡിസൈനിങ് രംഗത്ത് കഴിവും അനുഭവ സമ്പത്തുമുള്ളവര്‍ക്ക് മികച്ച ശബളത്തോടെ തൊഴില്‍ നേടാനുള്ള അവസരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.