വിവാഹവേദിയില്‍ ഫോട്ടോയെടുക്കാനെത്തി, പിന്നാലെ വരനെ ഇടിച്ചുകൂട്ടി യുവാവ്; വധുവിന്റെ കാമുകനോ?
വിവാഹ വേദിയില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവാവ് സ്റ്റേജില്‍ കയറി വധൂവരന്‍മാര്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ സ്റ്റേജിലേക്ക് എത്തുകയായിരുന്നു. വരന് ഹസ്തദാനം നല്‍കിയ ശേഷം ഇയാള്‍ പൊതിരെ തല്ലുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. സംഭവത്തെത്തുടര്‍ന്ന് വധു ചാടിയെഴുന്നേറ്റ് യുവാവിനെ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യുവാവ് മര്‍ദ്ദനം തുടരുകയാണ്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണെങ്കിലും വീഡിയോ ഇപ്പോഴും സമൂഹമാദ്ധ്യമ ഉപയോക്താക്കള്‍ ചര്‍ച്ച ചെയ്യുകയാണ്. ഉത്തരേന്ത്യയില്‍ എവിടെയോ ആണ് സംഭവമെന്നാണ് കമന്റ് ബോക്സില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. എന്നാല്‍ യുവാവ് വരനെ മര്‍ദ്ദിക്കുന്നതിനുള്ള കാരണം വ്യക്തമല്ല. നിരവധിയാളുകളുടെ കമന്റ് പ്രത്യക്ഷപ്പെടുന്നത് വരനെ മര്‍ദ്ദിച്ച യുവാവ് വധുവിന്റെ മുന്‍ കാമുകനാണെന്ന തരത്തിലാണ്.
വരനെ മര്‍ദ്ദിച്ച വ്യക്തി യുവതിയുടെ കാമുകനാണെങ്കില്‍ തെറ്റ് യുവതിയുടെ ഭാഗത്താണെന്നും എന്തിനാണ് ഇത്തരത്തില്‍ പെരുമാറുന്നയാളെ വിവാഹത്തിന് ക്ഷണിച്ചതെന്നാണ് നിരവധിയാളുകള്‍ ചോദിക്കുന്നത്. എന്നാല്‍ വന്നത് യുവതിയുടെ കാമുകനാണെന്ന് ഉറപ്പില്ലെങ്കില്‍ വെറുതെ ആ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന അഭിപ്രായവും നിരവധിപേര്‍ പങ്കുവയ്ക്കുന്നുണ്ട്. എന്തായാലും ആയിരക്കണക്കിന് ആളുകള്‍ വീഡിയോ കാണുകയും അഭിപ്രായം രേഖപ്പെടുത്തുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നുണ്ട്.