KeralaNEWS

തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മരുതൂരില്‍ തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. പ്ലാവില സ്വദേശി ജയനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടുകൂടിയാണ് ഓട്ടോ മറിഞ്ഞ് ജയനെ കാണാതായത്. ഓട്ടോറിക്ഷ ഡ്രൈവറും ജയനുമായിരുന്നു അപകടം നടന്നപ്പോള്‍ ഓട്ടോയിലുണ്ടായിരുന്നത്.

Signature-ad

വെള്ളിയാഴ്ച ഉച്ചയോടുകൂടി പെയ്ത കനത്ത മഴയില്‍ മരുതൂര്‍ പാലത്തിന് സമീപമുള്ള തോട്ടില്‍നിന്ന് റോഡിലേക്ക് വെള്ളം കയറിയിരുന്നു. ഈ സമയത്താണ് ഓട്ടോ മറിഞ്ഞ് അപകടമുണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് തോടിനുസമീപമുള്ള മരത്തിന്റെ വേരില്‍ പിടിത്തംകിട്ടിയതാണ് രക്ഷയായത്. ഇയാളെ ഫയര്‍ഫോസ് സംഘമെത്തി രക്ഷിക്കുകയായിരുന്നു.

ആദ്യം നാട്ടുകാരും പിന്നീട് ഫയര്‍ഫോസും ചേര്‍ന്ന് ഇന്നലെ രാത്രി ഒരു മണിവരെ തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് ശനിയാഴ്ച രാവിലെ വീണ്ടും ആരംഭിച്ച തിരച്ചിലില്‍ മരുതൂര്‍ പാലത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

 

Back to top button
error: