KeralaNEWS

വിഷവാതകം ശ്വസിച്ച് അബുദാബിയില്‍ 2 മലയാളികള്‍ മരിച്ചു

അബുദാബി: അബുദാബിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാര്‍ (38) എന്നിവരാണ് മരിച്ചത്.

മാലിന്യടാങ്കിലെ വാതകം ശ്വസിച്ച് വീണുപോയ തൊഴിലാളിയെ രക്ഷിക്കാന്‍ ശ്രമിക്കവെ ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്. അല്‍ഗ്രീം ഐലന്‍ഡ് എന്ന ദ്വീപ് മേഖലയിലെ സിറ്റി ഓഫ് ലൈറ്റ്സ് എന്ന കെട്ടിടത്തിലെ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം.

Signature-ad

പഞ്ചാബ് സ്വദേശിയായ തൊഴിലാളി വാതകം ശ്വസിച്ച് ടാങ്കിലേക്ക് വീണു. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് മലയാളികളും ഇതിനുള്ളിലേക്ക് വീഴുകയും ഇരുവരും മരിക്കുകയുമായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റ പഞ്ചാബ് സ്വദേശി ചികിത്സയിലാണ്.

കോന്നി മണപ്പാട്ടില്‍ വടക്കേത്തില്‍ രാമചന്ദ്രകുറുപ്പിന്റെയും ശ്യാമളയമ്മയുടേയും മകനാണ് അജിത്ത്. അശ്വതിയാണ് ഭാര്യ. മൂന്നര വയസ്സുള്ള മകനുണ്ട്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു.

 

 

Back to top button
error: