LIFELife Style

ബാല വീണ്ടും വിവാഹിതനായി; ജീവിതസഖി മുറപ്പെണ്ണ് കോകില

മൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായി നില്‍ക്കുന്ന നടനാണ് ബാല. ഗായിക അമൃതയുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞതിന് ശേഷമുള്ള പ്രശ്നങ്ങളായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. ഇതിന് പിന്നാലെ, താന്‍ വീണ്ടും വിവാഹം കഴിക്കുമെന്ന് താരം അറിയിച്ചിരുന്നു. എന്നാല്‍, ആരാകും വധു എന്ന് വെളിപ്പെടുത്തിയിരുന്നില്ല.

വീണ്ടും വിവാഹം കഴിക്കുമെന്ന് അറിയിച്ച് ദിവസങ്ങള്‍ പിന്നിടുന്നതിന് മുമ്പ്, താരം നാലാമത് വിവാഹം കഴിച്ചിരിക്കുകയാണ്. ബാലയുടെ മുറപ്പെണ്ണ് കോകിലയാണ് വധു. മാമന്റെ മകള്‍ കോകിലയെ ബുധനാഴ്ച രാവിലെയാണ് താരം ജീവിത സഖിയാക്കിയത്. വിവാഹം കഴിഞ്ഞ ശേഷം ഇരുവരും ഒന്നിച്ചിറങ്ങുന്ന ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

Signature-ad

കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിനെത്തിയ മാധ്യമങ്ങളോടും നന്ദി പറഞ്ഞ് ബാല സംസാരിച്ചു.

തന്റെ സ്വന്തമാണ് വധുവെന്നാണ് കോകിലയെ കുറിച്ച് ബാല സംസാരിച്ചത്. തമിഴ്‌നാട്ടില്‍ നിന്നാണ്. പേര് കോകില എന്നാണെന്നും ബാല പറഞ്ഞു. വിവാഹ ചടങ്ങിന് അമ്മയ്ക്ക് വരാനായില്ലെന്നും വയ്യാതിരിക്കുകയാണെന്നും ബാല പറഞ്ഞു. അമ്മയ്ക്ക് 74 വയസായി, അമ്മയുടെ ആരോഗ്യനില കണകാക്കിയാണ് വീണ്ടും വിവാഹിതനായത്. അനുഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അനുഗ്രഹിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

ബാലയുടെ നാലാമത്തെ വിവാഹമാണിത്. ഗായിക അമൃത സുരേഷ്, ഡോ. എലിസബത്ത് എന്നിവരെയും വിവാഹം കഴിച്ചിരുന്നു. തന്നെ വിവാഹം കഴിക്കുന്നതിന് മുമ്പ്, ബാല മറ്റൊരു വിവാഹം കഴിച്ചിരുന്നതാണെന്ന് അമൃത മുമ്പൊരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ തന്റെ കോടികണക്കിന് സ്വത്തുക്കളെ കുറിച്ചും വീണ്ടുമൊരു വിവാഹം കഴിക്കാന്‍ വീണ്ടുമൊരു വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നെന്നും താരം അറിയിച്ചിരുന്നു.

 

Back to top button
error: