CrimeNEWS

നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി വര്‍ഷങ്ങളോളം വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ആളൂരില്‍ ട്യൂഷന്‍ സെന്റര്‍ ഉടമ അറസ്റ്റില്‍

തൃശൂര്‍: ആളൂരില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. ഭീഷണിപ്പെടുത്തി നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ വെള്ളാഞ്ചിറ സ്വദേശി ശരത്തിനെയാണ് (28) പൊലീസ് അറസ്റ്ര് ചെയ്തത്. മൂന്ന് ട്യൂഷന്‍ സെന്ററുകളുടെ ഉടമയാണ് ഇയാള്‍.

സുഹൃത്തിനോടായിരുന്നു പെണ്‍കുട്ടി പീഡന വിവരം ആദ്യം പറഞ്ഞത്. പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മൂന്ന് വര്‍ഷമായി ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതിയിലുള്ളത്. നഗ്‌ന ചിത്രങ്ങള്‍ ശരത്തിന്റെ കൈവശം ഉള്ളതിനാലാണ് പെണ്‍കുട്ടി പരാതി നല്‍കാതിരുന്നത്. ആരോടെങ്കിലും പറഞ്ഞാല്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

Signature-ad

പെണ്‍കുട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിച്ചിരുന്നതും ശരത്താണ്. പിടിയിലാകുന്നതിന് മുമ്പ് ഫോണില്‍ നിന്ന് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഇയാള്‍ ഡിലീറ്റ് ചെയ്തിരുന്നു. തെളിവുകള്‍ ശേഖരിക്കാനായി ഫോണ്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടി പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് പീഡനം തുടങ്ങിയത്. പിന്നീട് കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലായി. എഞ്ചിനീയറിംഗ് പഠനത്തിനായി പോയപ്പോഴാണ് അവിടെയുള്ള സുഹൃത്തിനോട് കാര്യം പറഞ്ഞത്. തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെയാണ് പരാതി നല്‍കിയത്.

Back to top button
error: