CrimeNEWS

ആ ദിവസം സിദ്ധിഖ് കഴിച്ചത് ചോറും മീന്‍ കറിയും തൈരും തന്നെ; നടനെതിരെ കൂടുതല്‍ തെളിവുകള്‍

കൊച്ചി: നടന്‍ സിദ്ധിഖിന് എതിരെയുള്ള ലൈം?ഗിക അതിക്രമ പരാതിയില്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്ന് സൂചന. ഒന്നര മാസം നീണ്ട അന്വേഷണത്തിനിടെ പരാതിക്കാരിയുടെ മൊഴി ശരിവെക്കുന്ന തരത്തിലുള്ള തെളിവുകളാണ് പ്രത്യേകസംഘത്തിന് ലഭിച്ചത്.

2016 ജനുവരി 28നാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. മാസ്‌കറ്റ് ഹോട്ടലിലെ 101 ഡി നമ്പര്‍ മുറിയില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് മൊഴി. ഗ്ലാസ് ജനലിന്റെ കര്‍ട്ടന്‍ മാറ്റി പുറത്തേക്ക് നോക്കിയാല്‍ സ്വിമ്മിങ് പൂള്‍ കാണാമെന്നും യുവതി പറഞ്ഞിരുന്നു. തെളിവെടുപ്പില്‍ അന്വേഷണ സംഘം ഇത് സ്ഥിരീകരിച്ചു. ചോറും മീന്‍ കറിയും തൈരുമാണ് സിദ്ധിഖ് കഴിച്ചത് എന്ന യുവതിയുടെ മൊഴി ശരിവെക്കുന്ന രേഖകളും ഹോട്ടലില്‍ നിന്ന് ലഭിച്ചു.

Signature-ad

അച്ഛനും അമ്മയും ഒരു കൂട്ടുകാരിയും ചേര്‍ന്നാണ് തന്നെ ഹോട്ടലില്‍ എത്തിച്ചത് എന്ന മൊഴി മൂവരും ശരിവെച്ചു. ജനുവരി 27 രാത്രി 12 മണിക്ക് മുറിയെടുത്ത സിദ്ധിഖ് പിറ്റേന്ന് വൈകിട്ട് അഞ്ച് വരെ ഹോട്ടലില്‍ ഉണ്ടായിരുന്നെന്നും രേഖകളില്‍ നിന്ന് വ്യക്തമാണ്. പീഡനം നടന്ന് ഒരു വര്‍ഷത്തിനു ശേഷം ഒരു സുഹൃത്തിനോട് യുവതി ഇക്കാര്യം പറഞ്ഞിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സുഹൃത്ത് ഇക്കാര്യം ശരിവച്ചു. ലൈം?ഗിക പീഡനത്തിനു പിന്നാലെ മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് 2 സൈക്യാട്രിസ്റ്റുകളുടെ ചികിത്സയില്‍ കഴിഞ്ഞു. രണ്ടുപേരും ഇത് ശരിവെച്ച് മൊഴിനല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: