ഓണം ഇങ്ങു എത്തിയതോടെ സദ്യ ഒരുക്കങ്ങളൊക്കെ അടുക്കളയില്‍ സ്റ്റാര്‍ട്ട് ആയിട്ടുണ്ട്. തിരുവോണത്തിന് വാഴയിലയില്‍ വിളമ്പാനുള്ള കായ വാറുത്തത്, ഇഞ്ചിക്കറി തുടങ്ങി പ്രധാന കൂട്ടങ്ങളൊക്കെ നേരത്തെ ഉണ്ടാക്കി തുടങ്ങും. വാഴയിലയില്‍ സദ്യ കഴിച്ചില്ലെങ്കില്‍ പിന്നെ എന്ത് ഓണം അല്ലേ? വാഴയിലയില്‍ സദ്യ കഴിക്കുന്നത് വെറും ഏയ്‌സ്‌തെറ്റിക് വൈബിന് വേണ്ടിയാണ് കരുതരുത്. വാഴയിലയില്‍ ഭക്ഷണം കഴിക്കുന്നതിന് നിരവധി ഗുണങ്ങള്‍ ഉണ്ട്.
പൊതിച്ചോറിന് ഇത്രയും രുചി എവിടെ നിന്ന് വരുന്നുവെന്ന് ചിന്തിച്ചിട്ടില്ലേ? അമ്മയുടെ കൈപ്പുണ്യം മാത്രമല്ല, ചോറു പൊതിയുന്ന വാഴയിലയിലുമുണ്ട് കുറച്ച് രഹസ്യങ്ങള്‍. വാഴയിലയ്ക്ക് പ്രകൃതിദത്തമായ ഒരു വാക്‌സ് കോട്ട് ഉണ്ട്. ഇത് ചൂടു ചോറ് വിളമ്പുമ്പോള്‍ ഉരുകുകയും ചോറിന് ഒരു പ്രത്യേക മണവും രുചിയും നല്‍കുന്നു. കൂടാതെ ഇവയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോള്‍ മികച്ച ഒരു ആന്റി-ഓക്‌സിഡന്റ് ആണ്. ഇത് ഭക്ഷണത്തിലേക്ക് കലരുകയും ഭക്ഷണത്തിന്റെ പോഷക മൂല്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
കൂടാതെ വാഴയിലയ്ക്ക് ആന്റി-ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. നല്ല ചൂടു ചോറു വാഴയിലയിലേക്ക് പകരുമ്പോള്‍ ആ ചൂടു വാഴയിലയിലെ ആന്റി-ബാക്ടീരിയല്‍ സംയുക്തങ്ങളെ സജീവമാക്കുകയും ഇത് ഭക്ഷണത്തിലെ ദോഷകരമായ ബോക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല, പ്ലാസ്റ്റിക് കൊണ്ടുള്ള പാത്രങ്ങള്‍ ഇലകള്‍ എന്നിവ പരിസ്ഥിതിക്കള്‍ വലിയ തോതില്‍ ദോഷങ്ങള്‍ ഉണ്ടാക്കുമ്പോള്‍ വാഴയില തികച്ചും പരിസ്ഥിതിയ്ക്ക് അനുയോജ്യമാണ്. വാഴയിലകള്‍ പെട്ടെന്ന് തന്നെ മണ്ണില്‍ അഴുകിച്ചേരുന്നതിനാല്‍ ഇത് പരിസ്ഥിതിക്ക് ഒട്ടും ദോഷം ചെയ്യുന്നില്ല.
ചൂടിനെ പ്രതിരോധിക്കാനും വാഴയിലയാണ് ബെസ്റ്റ്. എത്ര ചൂടുള്ള ഭക്ഷണം വാഴയിലയില്‍ വിളമ്പിയാലും അത് മോശമാകില്ല. എന്നാല്‍ പ്ലാസ്റ്റിക് പോലുള്ള പാത്രങ്ങളില്‍ വളരെ ചൂടുള്ള ഭക്ഷണ വിളമ്പുമ്പോള്‍ നിരവധി കെമിക്കലുകള്‍ ഉല്‍പാദിപ്പിക്കാനും അവ നമ്മുടെ ആരോ?ഗ്യത്തെ ബാധിക്കാനും കാരണമാകുന്നു.