KeralaNEWS

ഒന്നരവര്‍ഷത്തിന് ശേഷം ആദ്യം, ഗഡുക്കളില്ലാതെ ഒറ്റത്തവണ; കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി

തിരുവനനന്തപുരം: ഓണത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി. ഉച്ചയോടെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കുമെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് അറിയിച്ചു. ഒന്നരവര്‍ഷത്തിന് ശേഷം ആദ്യമായാണ് ഗഡുക്കളില്ലാതെ ഒറ്റത്തവണയായി ശമ്പളം നല്‍കുന്നത്.

ജീവനക്കാരുടെ ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ നല്‍കിയ 30 കോടി രൂപയും കെഎസ്ആര്‍ടിസിയുടെ വരുമാനമായ 44.52 കോടി രൂപയും ചേര്‍ത്താണ് ശമ്പളം നല്‍കുന്നത്. ഒന്നരവര്‍ഷത്തിന് ശേഷം ആദ്യമായാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി ശമ്പളം ലഭിക്കുന്നത്. ഹൈക്കോടതിയുടെ ഇടപെടലും ഇതിന് സഹായകമായതായാണ് വിലയിരുത്തല്‍.

Signature-ad

സാങ്കേതിക പ്രശ്നങ്ങള്‍ കാരണമാണ് കൃത്യസയത്ത് ശമ്പളം നല്‍കാന്‍ കഴിയാതിരുന്നതെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. ശമ്പളവും ഓണം ആനുകൂല്യങ്ങളും ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധം തുടങ്ങിയിരുന്നു.

Back to top button
error: