കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് പിടിയില്‍. ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരനായ കട്ടിപ്പാറ ചമല്‍ പിട്ടാപ്പള്ളി പി.എം. സാബു (44) വിനെയാണ് താമരശ്ശേരി പോലീസ് സംഘം അറസ്റ്റുചെയ്തത്.
അഞ്ചോളം വിദ്യാര്‍ഥികളെ പ്രതി പീഡിപ്പിച്ചതായാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയതെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു. പരാതികളില്‍ കേസെടുത്ത് പോക്സോ ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അതേസമയം, പോക്സോ കേസിലെ പ്രതിയായ യുവാവിന് 25 വര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും ശിക്ഷ. തിരുവന്തപുരം കടയ്ക്കാവൂര്‍ സ്റ്റേഷന് പരിധിയില്‍ 2018 ജൂണില്‍ 15 വയസ്സുള്ള പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ കീഴാറ്റിങ്ങല്‍ വിളയില്‍മൂല ആര്.ആര് നിവാസില്‍ രമേശിനെ (28) യാണ് ശിക്ഷിച്ചത്. വര്‍ക്കല അതിവേഗ പോക്സോ കോടതി ജില്ല ജഡ്ജ് സിനി എസ്.ആര് ആണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയെ സ്നേഹം നടിച്ച് ചിറയിന്‍കീഴ് പുരവൂരിലെ വാടകവീട്ടില്‍ എത്തിച്ചാണ് ഇയാള്‍ ഉപദ്രവിച്ചത്.