CrimeNEWS

ജോലി പരസ്യം കണ്ട് ചെന്നൈയിലെത്തിയവരെ കെട്ടിയിട്ട് മര്‍ദിച്ചു; പണവും പിടിച്ചുപറിച്ചു

കോഴിക്കോട്: ജോലി പരസ്യം കണ്ട് ചെന്നൈയിലെത്തിയ ഇതരസംസ്ഥാന തൊഴിലാളികളെ റൂമില്‍ കെട്ടിയിട്ട് മര്‍ദിച്ചെന്ന് പരാതി. മൂന്ന് പേരാണ് ചെന്നൈയിലേക്ക് പോയത്. ഇതില്‍ ഉദ്ധം എന്ന യുവാവിനാണ് ക്രൂരമായി മര്‍ദനമേറ്റത്. മര്‍ദനത്തില്‍ പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരുടെ കൈയില്‍ നിന്ന് 30,000 രൂപയും ഒരു വെള്ളി മാലയും അജ്ഞാതര്‍ കൈക്കലാക്കിയെന്നും പറയുന്നു. താമസ സ്ഥലമായ കുന്നമംഗലത്ത് മടങ്ങിയെത്തിയ ഇയാളെ മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിച്ചത്. പിന്നില്‍ ജോലി പരസ്യം നല്‍കി പണം തട്ടുന്ന വന്‍ റാക്കറ്റ് സംഘമെന്നാണ് സംശയം.

Signature-ad

 

Back to top button
error: