ന്യൂഡല്‍ഹി: പൊതുപരീക്ഷ ക്രമക്കേടുകള്‍ തടയല്‍ നിയമം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. പൊതു പരീക്ഷകളിലും പൊതു പ്രവേശന പരീക്ഷകളിലും ക്രമക്കേടും ചോദ്യപേപ്പര്‍ ചോര്‍ച്ചയും തടയുകയാണ് ലക്ഷ്യം. നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടുകള്‍ക്കിടെയാണ് നിയമം വിജ്ഞാപനം ചെയ്തത്. നിയമ ലംഘകര്‍ക്ക് പത്ത് വര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും. ഇന്നലെ രാത്രിയോടാണ് നിയമം വിജ്ഞാപനം ചെയ്ത് പുറത്തിറങ്ങിയത്.
അതിനിടെ ബിഹാര്‍ ടീച്ചര്‍ എലിജിബിലിറ്റി പരീക്ഷ മാറ്റിവച്ചു. ജൂണ്‍ 26 മുതല്‍ 28 വരെ നടക്കേണ്ട പരീക്ഷയായിരുന്നു. ഒഴിവാക്കാനാകാത്ത കാരണങ്ങളാലാണ് പരീക്ഷ മാറ്റിയതെന്നാണ് ബിഹാര്‍ സര്‍ക്കാരിന്റെ വിശദീകരണം.