NEWSWorld

ചാര്‍ജിങ്ങിനിടെ ലാപ്‌ടോപ് പൊട്ടിത്തെറിച്ച് അപകടം; 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരുക്ക്

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ഫൈസലാബാദിലുള്ള ഷരീഫ്പൂരില്‍ ലാപ്‌ടോപ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചു. ഏഴു പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ചയാണ് സംഭവം.

രണ്ടു സ്ത്രീകളും മൂന്നു മുതല്‍ ഒന്‍പത് വയസ്സുവരെ പ്രായമുള്ള 5 കുട്ടികളും ഉള്‍പ്പെടെ ഗുരുതരമായി പൊള്ളലേറ്റ 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുതായും ഇവരില്‍ ആറുവയസ്സുള്ള പെണ്‍കുട്ടിയും ഒന്‍പതുവയസ്സുള്ള ആണ്‍കുട്ടിയുമാണ മരിച്ചതെന്നും അലൈഡ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഹമ്മദ് അഹമ്മദ് പറഞ്ഞു.

Signature-ad

ചാര്‍ജ് ചെയ്യുന്നതിനായി ഇട്ടിരുന്ന ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് തീപടര്‍ന്നാണ് അപകടമുണ്ടായത്. പഞ്ചാബ് (പാക്ക്) മുഖ്യമന്ത്രി മറിയം നവാസ് സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും മറിയം നവാസ് നിര്‍ദേശിച്ചിട്ടുണ്ട്.

 

Back to top button
error: