KeralaNEWS

കേരളത്തില്‍ നിന്നുള്ള ബസുകള്‍ തടഞ്ഞ് തമിഴ്നാട്; യാത്രക്കാരെ അര്‍ദ്ധരാത്രി റോഡില്‍ ഇറക്കിവിട്ടു

തിരുവനന്തപുരം: തമിഴ്‌നാട്ടിലൂടെയുള്ള അന്തര്‍സംസ്ഥാന ബസ് യാത്ര പ്രശ്‌നം രൂക്ഷമാകുന്നു. തിരുവനന്തപുരത്തുനിന്നു ബെംഗളൂരുവിലേക്ക് പോയ ബസുകള്‍ ഇന്നലെ അര്‍ധരാത്രി തമിഴ്‌നാട് തടഞ്ഞു. വണ്‍ ഇന്ത്യ വണ്‍ ടാക്‌സിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കാരണം.

അര്‍ധരാത്രി യാത്രക്കാരെ ബസില്‍നിന്ന് ഇറക്കിവിട്ടു. തമിഴ്‌നാട് നാഗര്‍കോവില്‍ ഭാഗത്തായാണ് ബസ് തടഞ്ഞത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി മലയാളികളാണ് ഭൂരിഭാഗം യാത്രക്കാരും. മറ്റ് ഏതെങ്കിലും ബസില്‍ യാത്ര തുടരാനാണ് തമിഴ്‌നാട് എംവിഡി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്.

Signature-ad

കഴിഞ്ഞദിവസം കേരളത്തില്‍നിന്നു തമിഴ്‌നാട്ടിലേക്കുള്ള അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ബസുകളുടെ നികുതിയുമായി ബന്ധപ്പെട്ട തമിഴ്‌നാട് മോട്ടര്‍ വാഹന വകുപ്പിന്റെ കടുത്ത നിലപാട് കാരണമാണ് സര്‍വീസ് റദ്ദാക്കേണ്ടി വന്നതെന്ന് ബസ് ഉടമകള്‍ പറയുന്നു. വണ്‍ ഇന്ത്യ വണ്‍ ടാക്‌സ് പദ്ധതി പ്രകാരം നികുതി അടച്ചതാണെന്നും എന്നാല്‍ ഇതു തമിഴ്‌നാട് മോട്ടര്‍ വാഹന വകുപ്പ് അംഗീകരിക്കുന്നില്ലെന്നും ആണ് സംസ്ഥാനത്തെ ബസ് ഉടമകളുടെ വാദം.

തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ക്ക് ഉയര്‍ന്ന നികുതി വേണമെന്ന് നിലപാടെടുത്തതോടെയാണ് സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നതെന്നും ബസ് ഉടമകള്‍ വിശദീകരിച്ചു. ഇതിനു പിന്നാലെയാണ് ഇന്ന് ബസുകള്‍ അതിര്‍ത്തികളില്‍ തഞ്ഞിട്ടതായുള്ള വാര്‍ത്തയെത്തിയത്.

Back to top button
error: