HealthLIFE

മുടി പെട്ടെന്ന് തഴച്ചു വളരാന്‍ കറിവേപ്പില മാത്രം മതി; ഇത് ഒന്ന് പരീക്ഷിച്ച് നോക്കൂ, ഫലം ഉറപ്പ്

തൊരാളുടെയും ആഗ്രഹമാണ് നീളത്തിലുള്ള നല്ല ഉള്ളോടെയുള്ള തലമുടി. എന്നാല്‍ പല പല കാരണങ്ങളാല്‍ നമ്മള്‍ വിചാരിക്കുന്നത് പോലെ മുടിയെ സംരക്ഷിക്കാന്‍ കഴിയാതെ വരും. ഈ സമയത്ത് മുടിക്കൊഴിച്ചില്‍ , താരന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ മുടിയുടെ സ്വഭാവിക ഭംഗി തന്നെ നഷ്ടമാകുന്നു.

മുടി സംരക്ഷണത്തിന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന വില കൂടിയ സാധനങ്ങള്‍ ഉപയോഗിച്ചാലുംചിലപ്പോള്‍ നല്ല ഫലം ലഭിക്കാറില്ല. മുടിയുടെ സംരക്ഷണത്തിന് കെമിക്കലിനെക്കാള്‍ എപ്പോഴും നല്ലത് വീട്ടില്‍ നിന്ന് ലഭിക്കുന്ന പ്രകൃതിദത്തമായ സാധനങ്ങള്‍ ഉപയോഗിക്കുന്നതാണ്. അത്തരത്തില്‍ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒരു എണ്ണ നോക്കിയാലോ?

Signature-ad

ആവശ്യമായ സാധനങ്ങള്‍

ഉലുവ
കറിവേപ്പില
വെളിച്ചെണ്ണ
കുരുമുളക്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാനിലേക്ക് കാല്‍ കപ്പ് ഉലുവ എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ കുരുമുളക് കൂടി ചേര്‍ത്ത് വറുക്കുക. ശേഷം ആവശ്യത്തിന് കറിവേപ്പില കൂടി ഇതിലേക്കിട്ട് ഒരു ഒരു മൂന്ന് മിനിട്ട് വറുക്കണം ( കൈയില്‍ എടുക്കുമ്പോള്‍ കറിവേപ്പില പൊടിയണം).

ശേഷം ഇവ എടുത്ത് തണുപ്പിക്കാന്‍ വയ്ക്കുക. എന്നിട്ട് മിക്സിയിലിട്ട് നന്നായി പൊടിച്ച് എടുക്കണം. അടുത്തതായി ആവശ്യത്തിന് വെളിച്ചെണ്ണ അടുപ്പില്‍ വച്ച് ചൂടാക്കുക. എണ്ണ ചൂടായി വരുമ്പോള്‍ അതിലേക്ക് പൊടി ഇട്ട് ഇളക്കുക. ഈ പൊടിയിലെ മിശ്രിതം എണ്ണയില്‍ പിടിക്കുമ്പോള്‍ എണ്ണയുടെ നിറം ചെറിയ കറുപ്പ് നിറത്തിലേക്ക് മാറുന്നു. എപ്പോള്‍ തീ അണച്ച് എണ്ണ തണുക്കാന്‍ വയ്ക്കുക. തണുത്ത ശേഷം അരിപ്പ കൊണ്ട് അരിച്ചെടുക്കണം. എന്നിട്ട് കുളിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് ഈ എണ്ണ തലയില്‍ തേച്ച് പിടിപ്പിക്കുക. രണ്ടാഴ്ച ഇത് തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ തന്നെ ഫലം കണ്ട് തുടങ്ങും.

 

Back to top button
error: