CrimeNEWS

നാലു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് അമ്മ; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസ്

കോഴിക്കോട്: നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസെടുത്തു. കുട്ടിയുടെ മാതാവാണ് കസബ പൊലീസില്‍ പരാതി നല്‍കിയത്. ഇതിനുപിന്നാലെയാണ് കേസെടുത്തിരിക്കുന്നത്.

കുടുംബ പ്രശ്‌നങ്ങള്‍ മുതലെടുത്ത് കൂട്ടിക്കല്‍ ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പരാതി ലഭിച്ചതിനുപിന്നാലെ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നിര്‍ദേശ പ്രകാരമാണ് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. ടെലിവിഷന്‍ അവതാരകനായി കരിയര്‍ ആരംഭിച്ച കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Signature-ad

അതേസമയം, പതിനേഴുകാരനെ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച മുന്‍ സൈനികനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ചല്‍ ആലഞ്ചേരിയില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് പരിശീലന സ്ഥാപനം നടത്തുന്ന വയയ്ക്കല്‍ സ്വദേശി ശിവകുമാറാണ് അറസ്റ്റിലായത്. സൈന്യത്തില്‍ ചേരാന്‍ പരിശീലനത്തിനെത്തിയ വിദ്യാര്‍ത്ഥിയെ ശിവകുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.

കുതറിയോടിയ വിദ്യാര്‍ത്ഥി ശിവകുമാറിനെ തള്ളിമാറ്റി പുറത്തേക്കോടിയാണ് രക്ഷപ്പെട്ടത്. സമീപത്തെ പെട്രോള്‍ പമ്പില്‍ വിവരം അറിയിച്ചു. ഏരൂര്‍ പൊലീസ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്ത് അഞ്ചല്‍ പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ പോക്‌സോ, ദളിതര്‍ക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.

Back to top button
error: