LIFELife Style

”മരിക്കുന്നതിനെ പറ്റി വരെ ഞാന്‍ ചിന്തിച്ചിരുന്നു! ഇനിയൊരിക്കലും അതിനെ പറ്റി സംസാരിക്കേണ്ടി വരരുതെന്നാണ് കരുതിയത്”

ബിഗ് ബോസിലെ ഏറ്റവും മികച്ച മത്സരാര്‍ഥിയെന്ന് തുടക്കം മുതല്‍ പേര് കിട്ടിയ താരമായിരുന്നു അപ്സര രത്നാകരന്‍. ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അപ്സരയ്ക്ക് പോസിറ്റീവ് റിവ്യൂ ലഭിച്ചെങ്കിലും മത്സരം പൂര്‍ത്തിയാക്കാതെ പുറത്തേക്ക് പോരേണ്ടതായി വന്നു. ശരിക്കും ടോപ് ഫൈവില്‍ എത്തേണ്ട മത്സരാര്‍ഥിയായിരുന്നു നടി.

എന്തുകൊണ്ട് അപ്സര പുറത്തായി എന്ന് ചോദിച്ചാല്‍ അത് തനിക്കും അറിയില്ലെന്നാണ് നടിയിപ്പോള്‍ പറയുന്നത്. ഒരിക്കലും താന്‍ പുറത്തേക്ക് പോകുമെന്ന് വിചാരിച്ചിരുന്നില്ല. ബിഗ് ബോസും അതിന്റെ അണിയറ പ്രവര്‍ത്തകരുമൊക്കെ നല്ല അഭിപ്രായമാണ് പറഞ്ഞത്. അപ്പോള്‍ കരുതിയത് പ്രേക്ഷകരുടെ വോട്ട് കുറഞ്ഞത് കൊണ്ടായിരിക്കും പുറത്തായത് എന്നാണ്.

Signature-ad

എന്നാല്‍ പുറത്ത് വന്നതിന് ശേഷമാണ് പ്രേക്ഷകരുടെ പിന്തുണയെ പറ്റി ഞാന്‍ തിരിച്ചറിയുന്നത്. ഇതോടെ എന്നെ ചതിച്ചത് ആരാണെന്ന് എനിക്ക് തന്നെ അറിയാത്ത അവസ്ഥയായെന്നും അപ്സരയിപ്പോള്‍ പറയുന്നു. മാത്രമല്ല ആദ്യ ഭര്‍ത്താവ് തന്നെ പറ്റി വളരെ മോശമായ കാര്യങ്ങള്‍ പറഞ്ഞ് വന്നത് നെഗറ്റീവായി മാറിയോ എന്നതിനെ പറ്റിയും നടി മനസ് തുറക്കുകയാണിപ്പോള്‍.

”ഞാന്‍ ഇവിടെ ഇല്ലായിരുന്നു. ആ സമയത്ത് എന്നെ പറ്റി വേറൊരാള്‍ പറഞ്ഞതിന്റെ പേരില്‍ ഞാന് ആക്രമിക്കപ്പെട്ടു എന്ന് പറയുന്നത് ശരിയായി എനിക്ക് തോന്നുന്നില്ല. കാരണം എന്റെ ഭാഗത്ത് നിന്നു വന്നൊരു തെറ്റല്ല അത്. ഇതിനെ പറ്റി എവിടെയും ഞാന്‍ സംസാരിക്കുന്നില്ലെന്ന് നേരത്തെ തീരുമാനിച്ചതാണ്.

ഞാന്‍ വളരെ പെട്ടെന്ന് കരയുന്നൊരാളാണ്. കരയുമ്പോള്‍ അവളൊരു ആര്‍ട്ടിസ്റ്റാണ്. അതുകൊണ്ട് കരഞ്ഞ് കാണിക്കുന്നതൊക്കെ അഭിനയമാണെന്നാണ് അവര്‍ പറഞ്ഞിട്ടുള്ളത്. നമ്മുടെ കണ്ണുനീരിന് വില തരുന്നവരുടെ അടുത്ത് മാത്രമേ കരയാവൂ എന്ന് പിന്നെ ഞാന്‍ തീരുമാനിച്ചു.

ബിഗ് ബോസില്‍നിന്നു പുറത്തിറങ്ങിയതിന് ശേഷം ഞാന്‍ ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിട്ടില്ല. കാരണം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവസാനിച്ചൊരു വിഷയമാണത്. ഞാന്‍ എന്റെ ജീവിതത്തില്‍ സ്വയം എടുത്തൊരു തീരുമാനമാണത്. അത് തെറ്റാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അതില്‍ നിന്നും തിരികെ വരികയും ചെയ്തു. അത് വേണ്ടെന്ന് വെച്ചിട്ട് വര്‍ഷങ്ങളായി.

ഇനിയൊരിക്കലും അതിനെ പറ്റി സംസാരിക്കേണ്ടി വരരുതെന്നാണ് കരുതിയത്. അങ്ങോട്ടും ഇങ്ങോട്ടും ദ്രോഹിക്കരുതെന്നാണ് കരുതിയ വ്യക്തിയാണ് ഞാന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പ്ലാറ്റ്ഫോമില്‍ അത് പറയേണ്ടി വന്നതാണ്. അപ്പോഴും പുള്ളിയുടെ പേര് പറയരുതെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു.

എന്നെപ്പോലെ അനുഭവിക്കുന്ന ഒരുപാട് കുട്ടികളെ എനിക്ക് തന്നെ അറിയാം. എത്ര ആളുകള്‍ അത് തുറന്ന് പറയുന്നുണ്ട്. അധികമാര്‍ക്കും അതിന് സാധിക്കാറില്ല. ഈ പ്രശ്നങ്ങളൊക്കെ നടക്കുമ്പോള്‍ എനിക്ക് ഇരുപത്തിയൊന്ന് വയസാണ്. അന്ന് മരണത്തെ കുറിച്ച് പോലും ചിന്തിച്ചു. അത് ഞാന്‍ ചെയ്തില്ല. ഒരു വിഷയം ഉണ്ടാവുമ്പോള്‍ തളര്‍ന്ന് പോകാതെ നമ്മള്‍ മുന്നോട്ട് വരികയാണ് വേണ്ടത്. ആ മെസേജ് മാത്രമാണ് തുറന്ന് പറഞ്ഞതിലൂടെ ഉദ്ദേശിച്ചത്” -അപ്സര പറയുന്നു.

 

Back to top button
error: