LIFEMovie

”എന്റെ പേര് വെച്ച് മമ്മൂക്കയെ കളിയാക്കുന്നത് വേദനയുണ്ടാക്കാറുണ്ട്, എനിക്കിപ്പോള്‍ അദ്ദേഹത്തിന്റെയടുത്ത് ഇരിക്കാന്‍ പോലും പേടിയാണ്!”

ന്റെ പേര് വെച്ച് മമ്മൂക്കയെ കളിയാക്കുന്നത് വേദനയുണ്ടാക്കാറുണ്ട്, എനിക്കിപ്പോള്‍ അദ്ദേഹത്തിന്റെയടുത്ത് ഇരിക്കാന്‍ പോലും പേടിയാണ്: ടിനി ടോം

സോഷ്യല്‍ മീഡിയയില്‍ തന്നെയും മമ്മൂട്ടിയെയും വെച്ചുള്ള തമാശകള്‍ വേദനിപ്പിക്കാറുണ്ടെന്ന് നടന്‍ ടിനി ടോം. താന്‍ എപ്പോള്‍ മെസേജയച്ചാലും അപ്പോള്‍ തന്നെ റെസ്പോണ്‍ഡ് ചെയ്യുന്നയാളാണ് മമ്മൂട്ടിയെന്നും ഇത്തരം വേദനിപ്പിക്കുന്ന തമാശകള്‍ കാരണം മമ്മൂട്ടിയുടെയടുത്ത് ഇരിക്കാന്‍ പോലും പേടിയാണെന്നും ടിനി പറഞ്ഞു. മറ്റുള്ളവരെ വേദനിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന, ഒരു പണിയുമില്ലാത്തവരാണ് ഇതിന്റെയൊക്കെ പിന്നിലെന്നും ടിനി പറഞ്ഞു.

Signature-ad

ഇങ്ങനെ വേദനിപ്പിക്കാന്‍ നില്‍ക്കാതെ സ്വന്തം കഴിവ് വേറെന്തെങ്കിലും തരത്തില്‍ ക്രിയേറ്റീവായി ചെയ്യാന്‍ നില്ക്കുകയാണെങ്കില്‍ ബാക്കിയുള്ളവര്‍ക്കും ഉപകാരപ്പെടുമെന്നും ടിനി പറഞ്ഞു. ഇത്തരത്തില്‍ നെഗറ്റീവ് മാത്രം പ്രചരിപ്പിക്കുമ്പോള്‍ അവരുടെ ജീവിതവും നെഗറ്റീവടിച്ച് തീരുമെന്നും ടിനി കൂട്ടിച്ചേര്‍ത്തു. മൂവീ വേള്‍ഡ് മീഡിയക്ക് നല്കിയ അഭിമുഖത്തിലാണ് ടിനി ഇക്കാര്യം പറഞ്ഞത്.

‘ഈയടുത്ത് ഇറങ്ങിയ ടര്‍ബോയുടെ മേക്കിങ് വീഡിയോ കണ്ടവര്‍ക്കറിയാം, ഈ പ്രായത്തിലും മമ്മൂക്ക ഡ്യൂപ്പൊന്നുമില്ലാതെയാണ് എല്ലാ ആക്ഷന്‍ സീക്വന്‍സും ചെയ്യുന്നത്. പക്ഷേ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ എന്നെയും മമ്മൂക്കയെയും വെച്ച് ആവശ്യമില്ലാതെ കളിയാക്കുന്നുണ്ട്. എനിക്ക് വല്ലാതെ വിഷമമുണ്ടാക്കുന്ന കാര്യമാണ് ഇത്. ഞാന്‍ എപ്പോള്‍ മെസേജയച്ചാലും അപ്പോള്‍ തന്നെ റെസ്പോണ്‍ഡ് ചെയ്യുന്നയാളാണ് മമ്മൂക്ക. അദ്ദേഹത്തെ ഇങ്ങനെ പറയുമ്പോള്‍ എനിക്ക് വേദന തോന്നാറുണ്ട്.

ഇത്തരത്തിലുള്ള പോസ്റ്റുകള്‍ കാരണം മമ്മൂക്കയുടെയടുത്ത് ഇരിക്കാന്‍ പോലും എനിക്ക് പേടിയാണ്. മറ്റുള്ളവരെ കളിയാക്കി വേദനിപ്പിച്ച് അതില്‍ ആനന്ദം കണ്ടെത്തുന്ന ഒരു പണിയുമില്ലാത്ത ചിലരാണ് ഇതിന്റെയൊക്കെ പിന്നില്‍. അവര്‍ രാവിലെ എഴുന്നേല്‍ക്കുന്നത് തന്നെ ഇന്ന് ആരെ കൊല്ലാം എന്നുള്ള ചിന്തയിലാണ്. ഇവരൊക്കെ എന്തെങ്കിലുമൊക്കെ പറയും, അത് കേട്ട് അവരെ ഫോളോ ചെയ്യുന്ന ബാക്കിയുള്ളവരും അതിന്റെ കൂടെ ചേരും.

ഇതല്ലാതെ വേറൊന്നും അറിയാത്തവരാണ് ഇത്തരക്കാര്‍. എനിക്ക് പറയാനുള്ളത്, ഇങ്ങനെ നെഗറ്റീവടിച്ച് ബാക്കിയുള്ളവരെ വേദനിപ്പിക്കാതെ ക്രിയേറ്റീവായിട്ട് വല്ലതും ചെയ്തുകൂടെ. ഫുഡ് വ്ളോഗിങ്ങോ, അല്ലെങ്കില്‍ വേറെ എന്തെങ്കിലും പണിയോ ചെയ്താല്‍ ബാക്കിയുള്ളവര്‍ക്കും ഉപകാരമാകും. അല്ലാതെ മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ട് ഇരുന്നാല്‍ അവരുടെ ലൈഫ് മൊത്തം നെഗറ്റീവടിച്ച് തീരും,’ ടിനി ടോം പറഞ്ഞു.

 

Back to top button
error: